തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം: അയോധ്യയിൽ മൂന്ന് പേർ പിടിയിൽ: രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യ്ക്ക് മു​ന്നോ​ടി​യാ​യി അ​യോ​ധ്യ​യി​ൽ ക​ന​ത്ത സു​ര​ക്ഷ​

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി മൂ​ന്ന് പേ​രെ ഉ​ത്ത​ർ​പ്ര​ദേ​ശ് തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​ഴാ​ഴ്ച അ​യോ​ധ്യ ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

അ​യോ​ധ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡ് സം​ശ​യാ​സ്പ​ദ​മാ​യ മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് സ്‌​പെ​ഷ്യ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് പ്ര​ശാ​ന്ത് കു​മാ​ർ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ മൂ​ന്ന് പേ​രേ​യും ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​വ​ർ​ക്ക് തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

പ്ര​തി​ഷ്ഠാ ദി​ന​ത്തി​ന് ഇ​നി മൂ​ന്ന് ദി​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യ്ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​മാ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടി.

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ​ദി​നം ദീ​പാ​വ​ലി പോ​ലെ കൊ​ണ്ടാ​ട​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യ്ക്ക് മു​ന്നോ​ടി​യാ​യി ക​ന​ത്ത സു​ര​ക്ഷ​യാ​ണ് അ​യോ​ധ്യ​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന​യും, ഡ്രോ​ണു​ക​ൾ വ​ഴി​യു​ള്ള നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

 

Related posts

Leave a Comment