വരാൻ പോകുന്നത് ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥ;   ഇന്ധന വിലവർധവിലൂടെ ലഭിക്കുന്ന അ​ധി​ക​വ​രു​മാ​നം വേ​ണ്ടെ​ന്നു  വ​യ്ക്കാ​ത്ത​ തോമസ് ഐസക്കിന്‍റേത്  ഇ​ര​ട്ട​ത്താ​പ്പെന്ന് പു ​തു​ശേ​രി

തി​രു​വ​ല്ല: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ പ​ള്ള​യ്ക്ക​ടി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ അ​പ​ല​പി​ക്കു​ന്ന മ​ന്ത്രി തോ​മ​സ് ഐ​സ​ക് വ​ർ​ധ​ന മൂ​ലം ല​ഭി​ക്കു​ന്ന അ​ധി​ക വ​രു​മാ​നം വേ​ണ്ടെ​ന്നു വ​യ്ക്കി​ല്ലെ​ന്നു പ​റ​യു​ന്ന​തു തി​ക​ഞ്ഞ ഇ​ര​ട്ട​ത്താ​പ്പാ​ണ​ന്നു കേ​ര​ളാ കോ​ൺ​ഗ്ര​സ് – എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ജോ​സ​ഫ് എം. ​പു​തു​ശേ​രി.

എ​ക്സൈ​സ് തീ​രു​വ, റോ​ഡ്സെ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ഒ​രോ രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ധ​ന​മ​ന്ത്രി നി​ർ​മ്മ​ലാ സീ​താ​രാ​മ​ൻ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. അ​തി​ന്മേ​ൽ പെ​ട്രോ​ളി​നു 30 ശ​ത​മാ​ന​വും ഡീ​സ​ലി​നു 23 ശ​ത​മാ​ന​വും സം​സ്ഥാ​ന നി​കു​തി​യും ചേ​ർ​ത്താ​ണ് വി​ല 2.50 രൂ​പ​യും 2.47 രൂ​പ​യും വ​ർ​ധി​ച്ച​ത്.

ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ ഇ​തു​ണ്ടാ​ക്കു​ന്ന വി​ല​ക്ക​യ​റ്റം അ​തി​ഭീ​മ​മാ​യി​രി​ക്കു​മെ​ന്ന് പു​തു​ശേ​രി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നി​ട്ടും അ​ധി​ക വ​രു​മാ​നം വേ​ണ്ടെ​ന്നു വ​യ്ക്കി​ല്ലെ​ന്ന പ്ര​സ്താ​വ​ന​യി​ലൂ​ടെ കേ​ന്ദ്ര​ത്തി​ന്‍റെ ചെ​ല​വി​ൽ ത​ങ്ങ​ൾ​ക്കു​ള​ള​തു പോ​ര​ട്ടെ​യെ​ന്നാ​ണു വ്യ​ക്ത​മാ​ക്കു​ന്ന​ത്.

നേ​ര​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ർ​ധി​പ്പി​ച്ച മൂ​ന്ന് അ​വ​സ​ര​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​തി​ന്‍റെ അ​ധി​ക വ​രു​മാ​നം വേ​ണ്ടെ​ന്നു​വ​ച്ച് ജ​ന​ങ്ങ​ൾ​ക്കു സ​മാ​ശ്വാ​സം ന​ൽ​കി​യി​രു​ന്നു.പ്ര​ള​യ സെ​സ് കൂ​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഇ​ടി വെ​ട്ടി​യ​വ​നെ പാ​മ്പു​ക​ടി​ച്ച അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്നും പു​തു​ശേ​രി ആ​രോ​പി​ച്ചു.

Related posts