മ​ദ്യ​ശാ​ല വി​പു​ലീ​ക​ര​ണം;​ ബ​സ് സ്റ്റാ​ൻ​ഡ് കോ​ന്പൗ​ണ്ടി​ലെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട സ്ഥ​ല​മാ​റ്റ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം

കൊ​ല്ല​ങ്കോ​ട്: ബ​സ് സ്റ്റാ​ൻ​ഡ് കോ​ന്പൗ​ണ്ടി​ൽ പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക്കു വേ​ണ്ടി സ്ഥ​ലം​മാ​റ്റി സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി ആ​രോ​പി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മായി ​രം​ഗ​ത്ത്. മ​ദ്യ​ശാ​ല വി​പു​ലീ​ക​ര​ണ​ത്തി​നാ​യാ​ണ​ത്രെ സ്ഥ​ല​മാ​റ്റം ന​ട​പ​ടി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2010 ൽ ​പ്ര​ത്യേ​ക​പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് നി​ർ​മ്മി​ച്ച ആ​ശു​പ​ത്രി​കെ​ട്ടി​ടം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ബ​സ്സി​ൽ വ​രു​ന്ന​വ​ർ​ക്ക് നേ​രി​ട്ട് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ എ​ത്താ​ൻ ക​ഴി​യും. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത് മ​ദ്യ​ശാ​ല തു​റ​ന്ന​ത്. പൊ​തു ജ​ന​ത്തി​നു ഉ​പ​കാ​ര​പ്ര​ദ​മ​ല്ലാ​ത്ത പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന​ടു​ത്താ​ണ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മാ​റ്റി സ്ഥാ​പി​ക്കാ​ൻ ഭ​ര​ണ സ​മി​തി നീ​ക്കം ന​ട​ത്തു​ന്ന​ത്. ആ​ശു​പ​ത്രി കെ​ട്ടി​ടം മാ​റ്റി സ്ഥാ​പി​ക്കാനു ​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യാ പാ​ല​ക്കാ​ട് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ഹ​ന സ​ഞ്ചാ​രം ഉ​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​കര്യ​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് ആ​ശു​പ​ത്രി മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് അ​സോ​സി​യേഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ: ​യു റാം ​ദാസ്, ​സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഡോ.​പി കെ. ​ഹ​രി​ദാ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ: ​സ​തീ​ഷ്കു​മാ​ർ എ​ന്നി​വ​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ആ​ശു​പ​ത്രി സ്ഥ​ലം​മാ​റ്റം സം​ബ​ന്ധ​മാ​യി പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ലി​നി ക​റു​പ്പേ​ഷ് വെ​ളി​പ്പെ​ടു​ത്തി.

Related posts