പി​ണ​റാ​യി​യു​ടേ​ത് അ​ഴി​മ​തി​യി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡി​ട്ട സ​ർ​ക്കാ​ർ; സം​ഘി ആ​രോ​പ​ണം വീ​ണ​യ്ക്കെ​തി​രേ​യു​ള്ള അ​ഴി​മ​തി  മ​റ​യ്ക്കാ​നെ​ന്ന് ഷി​ബു ബേ​ബി ജോ​ൺ

ച​വ​റ : അ​ഴി​മ​തി​യി​ല്‍ സ​ര്‍​വകാ​ല റെ​ക്കോ​ഡി​ട്ട പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​ഴ​മ​തി ക​ഥ​ക​ള്‍ മ​റ​യ്ക്കാ​ന്‍ മ​റ്റു​ള്ള​വ​രെ സം​ഘി​യാ​ക്കു​ന്നു എ​ന്ന് ആ​ര്‍​എ​സ്​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി​ജോ​ണ്‍.

ച​വ​റ​യി​ല്‍ ചേ​ര്‍​ന്ന യു​ഡിഎ​ഫ് ച​വ​റ നി​യോ​ജ മ​ണ്ഡ​ലം നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ്വ​ന്തം മ​ക​ള്‍ വീ​ണ​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ വാ​ര്‍​ത്ത​ക​ളും, ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളും പ്ര​തി​ഷേ​ധ​ത്തി​നു മ​റ​യാ​യി​ട്ടാ​ണ് കൊ​ല്ലം എംപി​ക്കെ​തി​രെ സം​ഘി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ചീ​ട്ട് വീ​ണ്ടും സി​പി​എ​മ്മി​ന് മ​ട​ക്കി പോ​ക്ക​റ്റി​ല്‍ വ​യ്ക്കേ​ണ്ടി​വ​രും. ഇ​ന്ത്യ ക​ണ്ട മി​ക​ച്ച പാ​ര്‍​ല​മെ​ന്‍റേ​റി​യ​നും ജ​ന​കീ​യ നേ​താ​വു​മാ​ണ് എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ .

അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ യു​ഡി​എ​ഫ് ത​ള്ളു​ന്നു​വെ​ന്നും, കേ​ര​ള ജ​ന​ത ഈ ​ജ​ന​വ​ഞ്ച​ന സ​ര്‍​ക്കാ​രി​നെ​തി​രെ വോ​ട്ടു ചെ​യ്യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

യോ​ഗ​ത്തി​ല്‍ എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി, യുഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​സി.​രാ​ജ​ന്‍, ക​ണ്‍​വീ​ന​ര്‍രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, യുഡിഎ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, ക​ണ്‍​വീ​ന​ര്‍ ജ​സ്റ്റി​ന്‍ ജോ​ണ്‍, എ.​എം.​സാ​ലി, ച​ക്കി​നാ​ല്‍ സ​ന​ല്‍​കു​മാ​ര്‍, സി.​പി.​സു​ധീ​ഷ്കു​മാ​ര്‍, കെ.​സു​രേ​ഷ് ബാ​ബു, കോ​ക്കാ​ട്ട് റ​ഹീം, അ​ഡ്വ:​ഇ.​യൂ​സ​ഫ് കു​ഞ്ഞ്, സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ് തു​പ്പാ​ശേരി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Related posts

Leave a Comment