മദര്‍ തെരേസയ്ക്ക് ഭാരത രത്‌ന നല്‍കിയത് ക്രിസ്ത്യാനി ആയതുകൊണ്ട്! രാംദേവിന്റെ പ്രസ്താവനയ്ക്കതിരേ പ്രതിഷേധം

ന്യൂ​ഡ​ൽ​ഹി: ക്രി​സ്ത്യാ​നിയായതു​കൊ​ണ്ടാ​ണ് മ​ദ​ർ തെ​രേ​സ​യ്ക്ക് ഭാ​ര​ത ര​ത്ന ന​ൽ​കി​യ​തെ​ന്ന ബാ​ബാ രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. മ​ദ​ർ തെ​രേ​സ​യ്ക്കു ഭാ​ര​ത​രത്ന ന​ൽ​കി​യ​തു ക്രി​സ്ത്യാ​നി ആ​യ​തി​നാ​ലാ​ണ്. മ​റ്റു സ​ന്യാ​സി​മാ​ർ​ക്കാ​ർ​ക്കും കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശം.​ഭാ​ര​ത​ര​ത്നം നേ​ടി​യ​വ​രോ​ടെ​ല്ലാം വ​ലി​യ ബ​ഹു​മാ​ന​മു​ണ്ട്.

എ​ന്നാ​ൽ സ​ന്യാ​സി​മാ​ർ​ക്കാ​ർ​ക്കും ല​ഭി​ക്കാ​ത്ത​തി​ലാ​ണു പ്ര​തി​ഷേ​ധ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ല​ാഹ​ാബാ​ദി​ൽ കും​ഭ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചി​ട്ട് 70 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​രു സ​ന്ന്യാ​സി​യേ​പ്പോ​ലും അ​വ​ർ സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് ഭാ​ര​ത​ര​ത്ന ന​ൽ​കി ആ​ദ​രി​ച്ചി​ട്ടി​ല്ലെ​ന്ന് രാം​ദേ​വ് കു​റ്റ​പ്പെ​ടു​ത്തി.

Related posts