അച്ഛനെ കൊന്നതാണെന്ന വെളിപ്പെടുത്തൽ ; മ​ക​നെ തെ​ളി​വെ​ടു​പ്പി​നു കൊ​ണ്ടു​വ​ന്നു; അമ്മ ഒളിവിൽ

ചാ​ല​ക്കു​ടി: കൊ​ന്ന​ക്കു​ഴി കു​ന്നു​മ്മ​ൽ ബാ​ബു​വി​ന്‍റെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് അ​റ​സ്റ്റി​ലാ​യ മ​ക​ൻ ബാ​ലു​വി​നെ പോ​ലീ​സ് കൊ​ന്ന​ക്കു​ഴി​യി​ലു​ള്ള വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ബാ​ലു​വി​നെ കോ​ട​തി​യി​ൽ​നി​ന്നും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കൊ​ന്ന​ക്കു​ഴി​യി​ലു​ള്ള വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന ബാ​ലു ഉ​ണ്ടാ​യ സം​ഭ​വം പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ചു.

വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തു​വ​ച്ച് ഒ​രു മ​ര​ക്ക​ന്പു​കൊ​ണ്ടാ​ണ് പി​താ​വ് ബാ​ബു​വി​നെ ത​ല​യ്ക്ക​ടി​ച്ച​ത്. ത​ല​യ്ക്ക് അ​ടി​യേ​റ്റ് കി​ട​ന്ന ബാ​ബു​വി​നെ കു​റേ​സ​മ​യം ക​ഴി​ഞ്ഞാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. മ​ര​ത്തി​ൽ​നി​ന്നും വീ​ണാ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന് പ​റ​യാ​ൻ അ​മ്മ​യാ​ണ് പ​റ​ഞ്ഞ​തെ​ന്നും ഇ​തി​നു​ശേ​ഷം ത​ല​യ്ക്ക​ടി​ച്ച മ​ര​ക്ക​ന്പും മ​റ്റും അ​മ്മ എ​ടു​ത്ത് ന​ശി​പ്പി​ച്ചു​ക​ള​ഞ്ഞു.

സം​ഭ​വം മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ച​തി​നും തെ​ളി​വ് ന​ശി​പ്പി​ച്ച​തി​നു​മാ​ണ് ഇ​പ്പോ​ൾ അ​മ്മ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​മ്മ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. എ​സ്ഐ ബി.​കെ.​അ​രു​ണ്‍, എ​എ​സ്ഐ ഡേ​വീ​സ് എ​ന്നി​വ​രാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

Related posts