ഇരട്ട ഗര്‍ഭപാത്രമുള്ള സ്ത്രീ ഒരേസമയം രണ്ടിലും ഗര്‍ഭം ധരിച്ചു; 26 ദിവസത്തിന് ശേഷം രണ്ടാമതും പ്രസവിച്ചു; ഇരട്ട ഗര്‍ഭപാത്രമുള്ള സ്ത്രീക്ക് മൂന്നു കുഞ്ഞുങ്ങള്‍

ധാ​ക്ക: ഇ​ര​ട്ട കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ക്കു​ന്ന​തും ഒ​റ്റ പ്ര​സ​വ​ത്തി​ൽ മൂ​ന്നും നാ​ലും കു​ട്ടി​ക​ളു​ണ്ടാ​കു​ന്ന​തും സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. എ​ന്നാ​ൽ ഇ​ര​ട്ട ഗ​ർ​ഭ​പാ​ത്ര​മു​ള്ള സ്ത്രീ ​ഒ​രേ​സ​മ​യം ര​ണ്ടി​ലും ഗ​ർ​ഭം ധ​രി​ക്കു​ക​യും ര​ണ്ടു ത​വ​ണ​യാ​യി മൂ​ന്നു കു​ഞ്ഞു​ങ്ങ​ളേ പ്ര​സ​വി​ക്കു​ക​യും ചെ​യ്ത​ലോ..! വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന് പോ​ലും അ​ത്ഭു​ത​മാ​യി മാ​റി​യ സം​ഭ​വം ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്നു. ഇ​ര​ട്ട ഗ​ർ​ഭ​പാ​ത്ര​മു​ള്ള സ്ത്രീ ​ആ​ൺ​കു​ഞ്ഞി​ന് പി​ന്നാ​ലെ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്കും ജ​ന്മം ന​ൽ​കി. ആ​ൺ​കു​ഞ്ഞ് ജ​നി​ച്ച് 26 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ഇ​ര​ട്ട​കു​ഞ്ഞു​ങ്ങ​ളും പി​റ​ന്ന​ത്.

ശ്യാം​ല​ഗ​ച്ചി സ്വ​ദേ​ശി​യാ​യ ആ​രി​ഫ സു​ൽ​ത്താ​ന​യാ​ണ് ആ ​അ​മ്മ. ഫെ​ബ്രു​വ​രി 25ന് ​മാ​സം തി​ക​യു​ന്ന​തി​ന് മു​മ്പ് അ​രി​ഫ ഒ​രു ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യി​രു​ന്നു. ഇ​ര​ട്ട​കു​ഞ്ഞു​ങ്ങ​ളെ മാ​ർ​ച്ച് 22ന് ​ജെ​സോ​റ​യി​ലെ അ​ദ്‌​ദി​ൻ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ര​ണ്ടാ​മ​ത്തെ ഗ​ർ​ഭ പാ​ത്ര​ത്തി​ൽ നി​ന്നാ​ണ് ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ ജ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഷെ​യ്ല പൊ​ഡാ​ർ പ​റ​ഞ്ഞു.

ആ​രി​ഫ ഖു​ൽ​ന മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലാ​യി​രു​ന്നു ആ​ദ്യ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ര​ണ്ട് ഗ​ര്‍​ഭ​പാ​ത്ര​മു​ള്ള സ്ത്രീ​ക​ള്‍​ക്ക് ഒ​ന്നി​ല്‍ മാ​ത്ര​മേ സാ​ധാ​ര​ണ​യാ​യി കു​ട്ടി​ക​ളെ വ​ഹി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു. എ​ന്നാ​ല്‍ അ​രി​ഫ ഒ​രേ സ​മ​യം ര​ണ്ട് ഗ​ര്‍​ഭ​പാ​ത്ര​ങ്ങ​ളി​ലു​മാ​യി ജീ​വ​നു​ക​ളെ പേ​റി​യ​താ​ണ് വൈ​ദ്യ​ശാ​സ്ത്ര​ത്തെ അ​മ്പ​ര​പ്പി​ച്ച​ത്.

Related posts