സം​സ്ഥാ​ന​ത്തെ “ബേ​ബി’ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര​മോ​ൾ ജി​ന്നി​ക്ക് മാം​ഗ​ല്യം; കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​നാ​ണ് വ​ര​ൻ

ചെ​റു​തോ​ണി: ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര​മോ​ൾ ജി​ന്നി​ക്ക് മം​ഗ​ല്യം. വെ​ള്ള​യാം​കു​ടി ഉ​പ്പു​മാ​ക്ക​ൽ തോ​മ​സി​ന്‍റെ​യും സാ​ല​മ്മ​യു​ടെ​യും മ​ക​ൻ ജി​തി​ൻ തോ​മ​സാ​ണ് വ​ര​ൻ.15​നാ​ണ് വി​വാ​ഹം.

ചു​രു​ളി സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന മ​ന​ഃസ​മ്മ​ത​ത്തി​ൽ കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് സാ​ന്ദ്ര.

ചേ​ല​ച്ചു​വ​ട് വ​ട​ക്കേ​ത്ത​ല​ക്ക​ൽ ജി​ന്നി ദേ​വ​സ്യ​യു​ടെ​യും റീ​ന​യു​ടെ​യും മൂ​ത്ത മ​ക​ളാ​ണ്. വ​ര​ൻ ജി​തി​ൻ കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്.

ഇ​ത്ത​വ​ണ ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച​ത് സാ​ന്ദ്ര​യാ​ണ്.ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യാ​ണ് രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​നം.

ഗ​വ. കോ​ള​ജി​ലെ പ്രി​യ​ദ​ർ​ശി​നി പ്ര​സി​ഡ​ന്‍റ്, മു​ൻ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം എ​ന്നീ നി​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചു. ഇ​പ്പോ​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​ണ്. ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ലും തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലു​മാ​യാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത്.

Related posts

Leave a Comment