റ​ഷ്യ​ൻ ഓ​യി​ൽ ഇ​റ​ക്കു​മ​തി കു​റ​ഞ്ഞേ​ക്കും: ജ​നു​വ​രി​യി​ൽ റി​ല​യ​ൻ​സ് റ​ഷ്യ​ൻ അ​സം​സ്കൃ​ത എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നി​ല്ല

ന്യൂ​​ഡ​​ൽ​​ഹി: ജ​​നു​​വ​​രി​​യി​​ൽ റ​​ഷ്യ​​യി​​ൽ​​നി​​ന്ന് അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ലെ​​ന്ന് റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. ഈ ​​നീ​​ക്കം ഇ​​ന്ത്യ​​യു​​ടെ റ​​ഷ്യ​​ൻ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി​​യെ വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി​​ച്ചേ​​ക്കും.

റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത് തു​​ട​​ർ​​ന്നാ​​ൽ യു​​എ​​സി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ ഇ​​റ​​ക്കു​​മ​​തി​​ക​​ൾ​​ക്ക് തീ​​രു​​വ വീ​​ണ്ടും ഉ​​യ​​ർ​​ത്തു​​മെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ റി​​ഫൈ​​നിം​​ഗ് കോം​​പ്ല​​ക്സി​​ന്‍റെ ന​​ട​​ത്തി​​പ്പു​​കാ​​രും ക​​ഴി​​ഞ്ഞ വ​​ർ​​ഷം റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വാ​​ങ്ങ​​ലു​​കാ​​രു​​മാ​​യ റി​​ല​​യ​​ൻ​​സി​​ന്‍റെ പ്ര​​സ്താ​​വ​​ന വ​​ന്ന​​ത്.

ക​​ഴി​​ഞ്ഞ മൂ​​ന്നാ​​ഴ്ച​​യാ​​യി റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ ജാം​​ന​​ഗ​​റി​​ലെ റി​​ഫൈ​​ന​​റി​​യി​​ൽ റ​​ഷ്യ​​ൻ എ​​ണ്ണ​​യു​​ടെ ച​​ര​​ക്കു​​ക​​ളൊ​​ന്നും എ​​ത്തി​​യി​​ട്ടി​​ല്ല. കൂ​​ടാ​​തെ, ജ​​നു​​വ​​രി മാ​​സ​​ത്തി​​ൽ റ​​ഷ്യ​​ൻ എ​​ണ്ണ​​യു​​ടെ വി​​ത​​ര​​ണ​​മൊ​​ന്നും ക​​ന്പ​​നി പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​മി​​ല്ല. എ​​ക്സി​​ൽ പോ​​സ്റ്റ് ചെ​​യ്ത പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​യു​​ന്നു.

റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​മാ​​യി മൂ​​ന്നു ക​​പ്പ​​ലു​​ക​​ൾ റി​​ല​​ൻ​​സി​​ന്‍റെ ജാം​​ന​​ഗ​​റി​​ലെ റി​​ഫൈ​​ന​​റി ല​​ക്ഷ്യ​​മാ​​ക്കി നീ​​ങ്ങു​​ന്നു​​ണ്ടെ​​ന്ന് ക​​ഴി​​ഞ്ഞ​​യി​​ടെ വ​​ന്ന മാ​​ധ്യ​​മ റി​​പ്പോ​​ർ​​ട്ടി​​നെ ത​​ള്ളു​​ന്ന​​താ​​ണ് പ്ര​​സ്താവ​​ന. 2022ൽ യു​​ക്രെ​​യ്ൻ യു​​ദ്ധം ആ​​രം​​ഭി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഡി​​സ്കൗ​​ണ്ട് നി​​ര​​ക്കി​​ൽ ക​​ട​​ൽ​​മാ​​ർ​​ഗം വ​​രു​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വാ​​ങ്ങ​​ലു​​കാ​​രി ഇ​​ന്ത്യ മാ​​റി. ഈ ​​എ​​ണ്ണ വാ​​ങ്ങ​​ൽ പാ​​ശ്ചാ​​ത്യ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ ക​​ടു​​ത്ത എ​​തി​​ർ​​പ്പി​​നു കാ​​ര​​ണ​​മാ​​യി. റ​​ഷ്യ​​യു​​ടെ എ​​ണ്ണ വ​​രു​​മാ​​നം യു​​ദ്ധ​​ത്തി​​നാ​​യി വി​​നി​​യോ​​ഗി​​ക്കു​​ക​​യാ​​ണെ​​ന്ന് അ​​വ​​ർ വാ​​ദി​​ക്കു​​ന്ന​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് റ​​ഷ്യ​​യു​​ടെ ഉൗ​​ർ​​ജ മേ​​ഖ​​ല​​യ്ക്കു​​മേ​​ൽ ഉ​​പ​​രോ​​ധ​​വും ഏ​​ർ​​പ്പെ​​ടുത്തി.


ഇ​​ന്ത്യ വ​​ൻ​​തോ​​തി​​ൽ റ​​ഷ്യ​​ൻ ഓ​​യി​​ൽ വാ​​ങ്ങു​​ന്ന​​തി​​നു​​ള്ള ശി​​ക്ഷ​​യാ​​യി ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​ന്ത്യൻ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ 50 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. നി​​ല​​വി​​ൽ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ഒ​​രു വ്യാ​​പാ​​ര​​ക​​രാ​​റി​​നു​​ള്ള ച​​ർ​​ച്ച​​യി​​ലാ​​ണ്. എ​​ന്നാ​​ൽ, ക​​ടു​​ത്ത ത​​ർ​​ക്ക​​ങ്ങ​​ൾ മൂ​​ലം ക​​രാ​​ർ പ്ര​​ബ​​ല്യ​​ത്തി​​ലെ​​ത്തി​​ക്കാ​​നാ​​കു​​ന്നി​​ല്ല.

യു​​എ​​സു​​മാ​​യി ഒ​​രു വ്യാ​​പാ​​ര ക​​രാ​​റി​​ൽ ഏ​​ർ​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ ഇ​​ന്ത്യ​​യു​​ടെ റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി പ്ര​​തി​​ദി​​നം ഒ​​രു മി​​ല്യ​​ണ്‍ ബാ​​ര​​ലി​​ലേ​​ക്ക് കുറയാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

യു​​എ​​സി​​ന്‍റെ​​യും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ​​യും ക​​ടു​​ത്ത ഉ​​പ​​രോ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് റ​​ഷ്യ​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള എ​​ണ്ണ ഒ​​ഴു​​ക്കി​​നെ മ​​ന്ദ​​ഗ​​തി​​യി​​ലാ​​ക്കി. കെ​​പ്ല​​റി​​ൽ​​നി​​ന്നു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഡി​​സം​​ബ​​റി​​ൽ പ്ര​​തി​​ദി​​നം 12 ല​​ക്ഷം ബാ​​ര​​ലി​​ലെ​​ത്തി. മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​ണി​​ത്. ജൂ​​ണി​​ൽ ഇ​​ത് പ്ര​​തി​​ദി​​നം 20 ല​​ക്ഷം ബാ​​ര​​ലെ​​ന്ന ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഇ​​തി​​ൽ​​നി​​ന്ന് 40 ശ​​ത​​മാ​​നം കു​​റ​​വാ​​ണു​​ണ്ടാ​​യ​​ത്.

റി​​ല​​യ​​ൻ​​സ് വാ​​ങ്ങ​​ൽ നി​​ർ​​ത്തി​​വ​​ച്ച​​തോ​​ടെ ജ​​നു​​വ​​രി​​യി​​ൽ റ​​ഷ്യ​​ൻ എ​​ണ്ണ​​യു​​ടെ ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള വി​​ത​​ര​​ണം റ​​ഷ്യ​​യു​​ടെ പി​​ന്തു​​ണ​​യു​​ള്ള ന​​യാ​​ര എ​​ന​​ർ​​ജി, പൊ​​തു​​മേ​​ഖ​​ല റി​​ഫൈ​​ന​​റി​​ക​​ളാ​​യ ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ, ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം കോ​​ർ​​പ​​റേ​​ഷ​​ൻ എ​​ന്നി​​വ​​യി​​ൽ ഒ​​തു​​ങ്ങാ​​നാ​​ണ് സാ​​ധ്യ​​ത​​യെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ട്. പ്ര​​തി​​ദി​​നം നാ​​ലു ല​​ക്ഷം ബാ​​ര​​ൽ ശു​​ദ്ധീ​​ക​​ര​​ണ​​ശേ​​ഷി​​യു​​ള്ള ന​​യാ​​ര എ​​ന​​ർ​​ജി ആ​​യി​​രി​​ക്കും ജ​​നു​​വ​​രി​​യി​​ൽ റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ പ്ര​​ധാ​​ന ഇ​​ന്ത്യ​​ൻ വാ​​ങ്ങ​​ലു​​കാ​​ർ. ന​​യാ​​ര​​യി​​ൽ റ​​ഷ്യ​​ൻ ക​​ന്പ​​നി​​യാ​​യ റോ​​സ്നെ​​ഫെ​​റ്റി​​ന് പ​​ങ്കാ​​ളി​​ത്ത​​മു​​ണ്ട്.

Related posts

Leave a Comment