ര​ക്ഷ​ക​ൻ ബേ​ബി..! ചാ​ല​ക്കു​ടി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ പെ​ട്ട വൃ​ദ്ധ​നെ ര​ക്ഷ​പ്പെ​ടു​ത്തി ബേ​ബി;  ജീ​വ​നു​വേ​ണ്ടി കൈ​നീ​ട്ടി​യ ആ​രെ​യും ബേ​ബി കൈ​വി​ട്ടി​ട്ടി​ല്ല; ഇ​തു​വ​രെ ര​ക്ഷി​ച്ച​ത് 9 പേ​രെ….

ചാ​ല​ക്കു​ടി പു​ഴ​യി​ൽ പാ​ല​ത്തി​നു താ​ഴെ ഇ​റ​ങ്ങി​യ വൃ​ദ്ധ​ൻ ഒ​ഴു​ക്കി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പു​ഴ​യി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന തെ​റ്റ​യി​ൽ ബേ​ബി പു​ഴ​യി​ലൂ​ടെ ഒ​ഴു​കി പോ​കു​ക​യാ​യി​രു​ന്ന വൃ​ദ്ധ​നെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ൽ എ​ത്തി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് വൃ​ദ്ധ​നെ ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.80 വ​യ​സ് തോ​ന്നി​ക്കു​ന്ന വൃ​ദ്ധ​ൻ കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നാ​ണ് പേ​ര് പ​റ​യു​ന്ന​ത്. മേ​ൽ​വി​ലാ​സം പ​റ​യാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​യാ​ളെ പി​ന്നീ​ട് ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ര​ക്ഷ​ക​നാ​യി ബേ​ബി
ചാ​ല​ക്കു​ടി: പു​ഴ​യി​ലൂ​ടെ ഒ​ഴു​കി പോ​യി​രു​ന്ന വൃ​ദ്ധ​ന് ര​ക്ഷ​ക​നാ​യി ബേ​ബി.ചാ​ല​ക്കു​ടി സൗ​ത്ത് ജം​ഗ്ഷ​നി​ൽ കൂ​ലി​പ്പ​ണി ചെ​യ്യു​ന്ന ബേ​ബി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ പെ​ട്ട നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് ര​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ താ​മ​സി​ക്കു​ന്ന തെ​റ്റ​യി​ൽ ബേ​ബി ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​ണ്. ചാ​ല​ക്കു​ടി പു​ഴ​യു​ടെ സ​മീ​പം താ​മ​സി​ച്ചി​രു​ന്ന ബേ​ബി​ക്ക് ചാ​ല​ക്കു​ടി പു​ഴ​യു​ടെ ഒ​ഴു​ക്കും അ​ടി​യൊ​ഴു​ക്കും എ​ല്ലാം മ​ന​പ്പാ​ഠ​മാ​ണ്.

ഏ​ത് വ​ലി​യ ഒ​ഴു​ക്കി​ലും ബേ​ബി പു​ഴ​യി​ൽ ഉ​ണ്ടാ​കും. ഇ​ങ്ങ​നെ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ഒ​ന്പ​ത് പേ​രു​ടെ ജീ​വ​നു​ക​ളാ​ണ് ബേ​ബി ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

വീ​ടി​ന​ടു​ത്ത് കി​ണ​റി​ൽ വീ​ണ ആ​റു വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​ണ് ബേ​ബി​യു​ടെ ആ​ദ്യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

2018-ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​റ​ങ്ങി​യ പോ​ലീ​സി​ന് സ​ഹാ​യ​ക​നാ​യി ബേ​ബി ഉ​ണ്ടാ​യി​രു​ന്നു. ബേ​ബി​യും ചാ​ല​ക്കു​ടി പു​ഴ​യും ത​മ്മി​ൽ ഒ​രു ആ​ത്മ​ബ​ന്ധ​മാ​ണ്.

ചാ​ല​ക്കു​ടി പു​ഴ ബേ​ബി​യു​ടെ ജീ​വ​നാ​ണ്. അ​തി​നാ​ൽ ത​ന്നെ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ അ​ക​പ്പെ​ടു​ന്ന​വ​രു​ടെ ര​ക്ഷ​ക​നാ​യി ബേ​ബി മാ​റി.

ബേബി കരയ്ക്കടുപ്പിച്ച വൃദ്ധനെ ഫയർഫോഴ്സിലെ ജോഷി ജോർജ് തോളിലേറ്റി 35 അടി ചെങ്കുത്തായ താഴ്ച്ചയിൽ നിന്നും മുകളിലെത്തിച്ച് ഫയർഫോഴ്സിന്‍റെ ആംബുലൻസിൽ ആശുപത്രിലെത്തിച്ചത് വൃദ്ധൻ വിഷം കഴിച്ചശേഷം പുഴയിൽ ചാടിയതെന്നാണ് കരുതുന്നു ബന്ധുക്കൾ ആരുമിലെലന്ന് അദ്ദേഹം പറയുന്നു.

Related posts

Leave a Comment