മരമൊരു വരം..! മു​റി​ക്കു​ള്ളി​ൽ‌ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി കാ​ൽ​തെ​റ്റി നാ​ലാം നി​ല​യി​ൽ​നി​ന്നും വീണു; പി​ഞ്ച് കു​ഞ്ഞ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു

മും​ബൈ: മും​ബൈ​യി​ൽ ഫ്ലാ​റ്റി​ന്‍റെ നാ​ലാം നി​ല​യി​ൽ​നി​ന്നും വീ​ണ പി​ഞ്ച് കു​ഞ്ഞ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. പ​തി​നാ​ല് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യാ​ണ് നാ​ലാം നി​ല​യി​ൽ​നി​ന്നും താ​ഴെ വീ​ണ​ത്. ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഫ്ലാ​റ്റി​നു സ​മീ​പം​നി​ന്ന മ​ര​ത്തി​ൽ ത​ട്ടി താ​ഴെ വീ​ണ​തി​നാ​ലാ​ണ് കു​ട്ടി ര​ക്ഷ​പെ​ട്ട​ത്. അ​ഥ​ർ​വ ബെ​ർ​ക്കാ​ഡെ​യെ​ന്ന ആ​ൺ​കു​ഞ്ഞി​നെ​യാ​ണ് മ​ര​ത്തി​ന്‍റെ ശാ​ഖ​ക​ൾ കൈ​ക​ൾ​വി​രി​ച്ച് ര​ക്ഷ​പെ​ടു​ത്തി​യ​ത്. കു​ട്ടി​യു​ടെ ചു​ണ്ടി​നും കാ​ലി​നും ക​ര​ളി​നും പ​രി​ക്കേ​റ്റു.

മും​ബൈ​യി​ലെ ഗോ​വ​ന്ദി സ​ബ​ർ​ബി​ൽ ഗോ​പി​കൃ​ഷ്ണ​ൻ ബി​ൽ​ഡിം​ഗി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യി​രു​ന്നു സം​ഭ​വം. വ്യ​വ​സാ​യി​യാ​യ അ​ജി​ത് ബെ​ർ​ക്കാ​ഡെ​യു​ടെ മ​ക​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബെ​ർ​ക്കാ​ഡെ കു​ടും​ബം ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഈ ​ഫ്ലാ​റ്റി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്. നാ​ലാം നി​ല​യി​ലെ ഫ്ലാ​റ്റി​ൽ ജ​ന​ലു​ക​ൾ​ക്ക് സു​ര​ക്ഷാ ഗ്രി​ല്ലു​ക​ൾ ഇ​വ​ർ സ്ഥാ​പി​ച്ചി​രു​ന്നി​ല്ല.

ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. മു​റി​ക്കു​ള്ളി​ൽ‌ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി കാ​ൽ​തെ​റ്റി ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​യ്ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

Related posts