അ​ഞ്ചാം നി​ല​യി​ൽ നി​ന്നും വീണത് ബൈക്കിന്‍റെ സീറ്റിലേക്ക്; പിഞ്ചുകുഞ്ഞിന്‍റെ അ​ത്ഭു​ത രക്ഷപെടൽ

കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്ക് വീ​ണ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ചെ​ന്നൈ​യി​ലെ മി​ന്‍റ് സ്ട്രീ​റ്റി​ലാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​രു​ന്ന ബൈ​ക്കി​ന്‍റെ സീ​റ്റി​ലേ​ക്ക് വീ​ണ​താ​ണ് കു​ട്ടി ര​ക്ഷ​പെ​ടു​വാ​ൻ കാ​ര​ണ​മാ​യ​ത്.

മ​യ്പാ​ൽ-​നീ​ലം ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ജി​നി​ഷ​യാ​ണ് മു​ത്ത​ശി​യു​ടെ വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ലെ ഗ്രി​ല്ലി​ന്‍റെ ഇ​ട​യി​ലൂ​ടെ വീ​ണ​ത്. അ​യ​ൽ​വാ​സി​ക​ൾ വ​ന്ന് പ​റ​യു​മ്പോ​ഴാ​ണ് കു​ട്ടി​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ച വി​വ​രം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​റി​യു​ന്ന​ത്. സം​ഭ​വം സ​മ​യം കു​ഞ്ഞി​ന്‍റെ അ​മ്മ​യും ആ​ന്‍റി​യും അ​ടു​ക്ക​ള​യി​ലാ​യി​രു​ന്നു.

ബൈ​ക്കി​നു മു​ക​ളി​ൽ വീ​ണ കു​ഞ്ഞി​നെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​റാ​ണ് എ​ടു​ത്ത​ത്. വീ​ഴ്ച​യി​ൽ കു​ട്ടി​യു​ടെ കാ​ലി​ന്‍റെ എ​ല്ല് പൊ​ട്ടി​യി​ട്ടു​ണ്ട്. കുട്ടിക്ക് മറ്റ് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related posts