മനുഷ്യമൃഗം! ബന്ധുവായ യുവാവ് എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞിനെ ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെടുത്തി; കു​ഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ആന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞ് പ്ര​ദേ​ശി​ക ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​വാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നേ​താ​ജി സു​ഭാ​ഷ് പ്ലേ​സി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വ​വ​മു​ണ്ടാ​യ​ത്. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു പോ​കു​ന്പോ​ൾ കു​ഞ്ഞി​നെ ബ​ന്ധു​വാ​യ സ്ത്രീ​യു​ടെ അ​ടു​ത്ത് ഏ​ൽ​പ്പി​ച്ചി​ട്ടാ​ണ് പോ​കു​ക. സം​ഭ​വ​വ​ദി​വ​സം കു​ട്ടി​യെ നോ​ക്കാ​ൻ ഏ​ൽ​പ്പി​ച്ച സ്ത്രീ ​വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് മ​ക​ൻ കു​ഞ്ഞി​നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ജോ​ലി ക​ഴി​ഞ്ഞ് ഉ​ച്ച​യ്ക്ക് 12.30ന് ​കു​ഞ്ഞി​ന്‍റെ അ​മ്മ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ച കു​ഞ്ഞി​നെ​യാ​ണ് കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഡോ​ക്‌​ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ഞ്ഞ് മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യെ​ന്ന് മ​ന​സി​ലാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ ഉ​ട​ൻ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‌ ബ​ന്ധു​വാ​യ സൂ​ര​ജ് (28)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ കേ​സു ചു​മ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ അ​വ​സ്ഥ മോ​ശ​മാ​ണെ​ന്നും എ​ല്ലാ​വ​രും അ​വ​ൾ​ക്കാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി ക​മ്മീ​ഷ​ൻ ഫോ​ർ വു​മ​ൺ മേ​ധാ​വി സ്വാ​തി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു.

Related posts