രണ്ടാം നിലയിലെ സെക്യൂരിറ്റി ബാറുകളില്‍ തല കുടുങ്ങി കുഞ്ഞ് ! തോളില്‍ താങ്ങി യുവതി; കരുതലിന്റെ വീഡിയോ വൈറലാകുന്നു…

രണ്ടാം നിലയിലെ ജനലിന്റെ സെക്യൂരിറ്റി ബാറുകളില്‍ തലകുടുങ്ങി തൂങ്ങിയാടുന്ന പെണ്‍കുട്ടിയുടെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഒടുവില്‍ ഒരു വഴിയാത്രക്കാരിയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അബദ്ധത്തില്‍ രണ്ടാം നിലയിലെ ജനാലയുടെ സെക്യൂരിറ്റി ബാറുകളില്‍ കുടുങ്ങുകയായിരുന്നു.

ബാറുകളില്‍ക്കിടയില്‍ തലകുടുങ്ങി പെണ്‍കുട്ടി തൂങ്ങിയാടുകയായിരുന്നു. മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലില്‍ നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഞെട്ടലോടെയാണ് ലോകം കണ്ടത്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ ആ സ്ത്രീ തൊട്ടുതാഴത്തെ നിലയിലെ ജനാലയുടെ സെക്യൂരിറ്റി ബാറുകളില്‍ കയറി തന്റെ തോളില്‍ കുഞ്ഞിനെ താങ്ങി നിര്‍ത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്.

ഇരുപത് മിനുട്ടാണ് ആ സ്ത്രീ കുഞ്ഞിന് അപകടമുണ്ടാകാതിരിക്കാന്‍ അവളെ തോളില്‍ താങ്ങി നിര്‍ത്തിയത്. പിന്നീട് രണ്ട് പുരുഷന്‍മാരുടെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തി.

എങ്ങനെ തനിക്കിതിനുള്ള ധൈര്യമുണ്ടായെന്ന് അറിയില്ലെന്നും ഒരു അമ്മയെന്ന നിലയിലുള്ള ബോധമായിരിക്കാം തനിക്കിതിനുള്ള ധൈര്യം തന്നതെന്നും അവര്‍ പറയുന്നു.

കുഞ്ഞുങ്ങളെ ഇത്തരം അപകട സാഹചര്യങ്ങളില്‍ തനിച്ചാക്കരുതെന്നും അവരെ കരുതലോടെ വളര്‍ത്തണമെന്നുമാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.

ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ വൈറലാണ്. ആ സ്ത്രീയുടെ ധൈര്യത്തേയും കരുതലിനേയും വാഴ്ത്തുകയാണ് സോഷ്യല്‍ ലോകം.

Related posts

Leave a Comment