എന്റെ ദേഹത്ത് കൈവയ്ക്കുന്നവന്‍ വിവരമറിയും, രാത്രി ഇറങ്ങി നടക്കാന്‍ ഒരു ഭയവുമില്ല! ആര്യ കലിപ്പിലാണ്, ബഡായി ബംഗ്ലാവ് താരത്തിനു പറയാനുള്ളത്

ARYAബഡായി ബംഗ്ലാവിലെ സൂപ്പര്‍താരം ആര്യ കട്ടക്കലിപ്പിലാണ്. കോമഡി ഷോയില്‍ കാണുന്നപോലെ താന്‍ വെറുമൊരു പൊട്ടിപ്പെണ്ണല്ലെന്നാണ് ആര്യയുടെ പക്ഷം. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളാണ് താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. എവിടെ തിരിഞ്ഞുനോക്കിയാലും പീഡനങ്ങളാണ്. എന്നാല്‍ വാര്‍ത്തകളിലൊന്നും തനിക്ക് ഭയമില്ല. ഒറ്റയ്്ക്ക് ജീവിക്കാന്‍ സ്ത്രീകള്‍ക്കാകും. ആണ്‍ തുണ ഇല്ലാതെയും സ്ത്രീകള്‍ക്ക് ജീവിയ്ക്കാന്‍ സാധിയ്ക്കും. അങ്ങനെ ജീവിച്ച് വിജയം നേടിയവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത് ഓരോ വ്യക്തിയെയും ആശ്രയിച്ചാണ് ഇരിയ്ക്കുന്നത് എന്ന് ആര്യ പറയുന്നു.

കേരളത്തിലെ മെട്രോ നഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും രാത്രി ഇറങ്ങിനടക്കാന്‍ എനിക്കൊരു പേടിയുമില്ല. ആരെങ്കിലും എന്റെ ദേഹത്ത് കൈവയ്ക്കാന്‍ വന്നാല്‍ വിവരമറിയും. എല്ലാം ഒരു മനസാന്നിധ്യമാണ്. പേടി തോന്നിക്കഴിഞ്ഞാല്‍ പിന്നെ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാവും. ‘ബി ബോള്‍ഡ്’ എന്നാണ് ആര്യയ്ക്ക് സ്ത്രീകളോട് പറയാനുള്ളത്. ബഡായി ബംഗ്ലാവ് ഹിറ്റായതോടെ ആര്യയ്ക്ക് ഇപ്പോള്‍ കൈനിറയെ സിനിമകളാണ്.

Related posts