പോ​സി​റ്റീ​വാ​യ​വ​ർ ഷ​ട്ടി​ൽ ക​ളി​ച്ചു; പോലീസിനെ കണ്ട ഉടനെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പണിപാളി; കാളികാവില്‍ നടന്ന സംഭവം ഇങ്ങനെ…

കാ​ളി​കാ​വ്: കൂ​ടെ​യു​ള്ള​വ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും കോ​വി​ഡ് പ​ര​ത്തു​ന്ന​തി​നി​ട​യാ​ക്കു​ന്ന വി​ധം ഷ​ട്ടി​ൽ ക​ളി​ച്ച പോ​സി​റ്റീ​വ് ആ​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ളി​യേ​ക്ക​ൽ വ​ലി​യ പ​റ​ന്പി​ലെ ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി നി​യ​മ പ്ര​കാ​ര​വും കൂ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ പെ​റ്റി​കേ​സു​ക​ളു​മാ​ണ് ചു​മ​ത്തി​യ​ത്.

ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ളി​യേ​ക്ക​ൽ വ​ലി​യ​പ​റ​ന്പി​ലാ​ണ് കോവി​ഡ് പ​ട​ർ​ന്നു പി​ടി​ക്കാ​ൻ ഇ​ട​യാ​കു​ന്ന വി​ധ​ത്തി​ൽ വീ​ടി​ന​ടു​ത്തു​ള്ള പ​റ​ന്പി​ലാണ് യു​വാ​ക്ക​ൾ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൻ ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ട​ത്.

കാ​ളി​കാ​വ് എ​സ്ഐ ടി.​പി.​മു​സ്ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നെ ക​ണ്ട ഉ​ട​നെ പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് വൈ​റ​സി​ന്‍റെ അ​തി​രൂ​ക്ഷ​മാ​യ വ്യാ​പ​നം ന​ട​ക്കു​ന്ന വേ​ള​യി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ക്വാ​റ​ന്‍റൈൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​നും രോ​ഗം മ​റ്റു​ള്ള​വ​ർ​ക്ക് പ​ക​രു​ന്ന​തി​ന് ഇ​ട​യാ​ക്കാ​വു​ന്ന സാ​ഹ​ച​ര​്യത്തി​ലു​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് കാ​ളി​കാ​വ് എ​സ്ഐ ടി.​പി.​മു​സ്ത​ഫ പ​റ​ഞ്ഞു.​

പോ​സി​റ്റീ​വ് ആ​യ​വ​രി​ൽ ചി​ല​ർ കേ​സു​ക​ൾ മ​റ​ച്ച് വെ​ച്ച് ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​രേ​യും നി​യ​മ പാ​ല​ക​രേ​യു​മെ​ല്ലാം ക​ബ​ളി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​ത് കാ​ര​ണം ഉ​റ​വി​ട മ​റി​യാ​തെ സ​മൂ​ഹ വ്യാ​പ​നം വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യും വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment