ഭ​ഗ​വ​ത്ഗീ​ത​യ്ക്ക് ഇം​ഗ്ലീ​ഷ് കാ​വ്യ പ​രി​ഭാ​ഷ​യു​മാ​യി വൈ​ദി​ക​ൻ; റ​വ.​ഡോ. ആ​ന്നി​യി​ൽ ത​ര​കന്‍റെ തർജമ ഭാ​ര​ത​ത്തി​ൽ ആ​ദ്യ​മാ​യിരിക്കുമെന്ന് ക​ർ​ദി​നാ​ൾ


തി​രു​വ​ന​ന്ത​പു​രം: ഭ​ഗ​വ​ത്ഗീ​ത ഇം​ഗ്ലീ​ഷി​ലേ​ക്കു കാ​വ്യ​രൂ​പ​ത്തി​ൽ വി​വ​ർ​ത്ത​നം ചെ​യ്ത് ക​ത്തോ​ലി​ക്കാ വൈ​ദി​ക​ൻ. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭാ വൈ​ദി​ക​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ റ​വ.​ഡോ. ആ​ന്നി​യി​ൽ ത​ര​ക​നാ​ണ് കാ​വ്യ​രൂ​പ​ത്തി​ൽ ഭ​ഗ​വ​ത്ഗീ​ത വി​വ​ർ​ത്ത​നം ചെ​യ്ത​ത്.​

മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ ശാ​ന്തി​ഗി​രി ആ​ശ്ര​മാ​ധി​പ​ൻ സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി​ക്ക് ആ​ദ്യ​പ്ര​തി ന​ൽ​കി പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു.

ഭാ​ര​ത​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വൈ​ദി​ക​ൻ ഭ​ഗ​വ​ത്ഗീ​ത കാ​വ്യ​രൂ​പ​ത്തി​ൽ ത​ർ​ജ​മ ചെ​യ്ത​ത് ഫാ. ​ത​ര​ക​ൻ ആ​യി​രി​ക്ക​ു ​മെ​ന്ന് ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.

ഭാ​ര​ത​ത്തി​ന്‍റെ സാം​സ്കാ​രി​ക സ്രോ​ത​സ് ആ​യ ഗീ​ത​യെ ഭാ​ഷാ​ന്ത​രം ചെ​യ്ത​തി​ലൂ​ടെ വി​വ​ർ​ത്ത​ക​നാ​യ ത​ര​ക​ൻ അ​ച്ച​നും അ​ദ്ദേ​ഹം പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ക്രൈ​സ്ത​വ സ​ഭ​യും നൂ​റ്റാ​ണ്ടു​ക​ളി​ലൂ​ടെ ആ​ർ​ജി​ച്ച ഭാ​ര​തീ​യ​ത​യ്ക്കു പു​തി​യ ഭാ​വ​വും രൂ​പ​വും ന​ൽ​കു​ക​യാ​ണു ചെ​യ്ത​ത്.

ക്രി​സ്തു​ശി​ഷ്യ​നാ​യ തോ​മാ​ശ്ലീ​ഹ ഭാ​ര​ത​ത്തി​നു ന​ൽ​കി​യ ക്രൈ​സ്ത​വ​സ​ന്ദേ​ശം മൂ​ർ​ത്തീ​ഭാ​വം ധ​രി​ക്കു​ന്ന​ത് ഭാ​ര​ത​ത്തി​ന്‍റെ ത​ന​താ​യ സം​സ്കാ​ര​ത്തെ ആ​ർ​ജി​ക്കു​ന്പോ​ൾ മാ​ത്ര​മാ​ണെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.

മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റു​മാ​യ കെ. ​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

1983- 87 കാ​ല​ഘ​ട്ട​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ നോ​ട്ര​ഡാം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്പോ​ൾ ത​യാ​റാ​ക്കി​യ പ്ര​ബ​ന്ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗീ​ത പ​ഠി​ച്ച​പ്പോ​ൾ പ​ദ്യ​ത്തി​ൽ ത​ർ​ജ​മ ചെ​യ്ത വ​രി​ക​ളും കു​റി​പ്പു​ക​ളു​മാ​ണ് ഈ ​പു​സ്ത​ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്ന റ​വ.​ഡോ. ത​ര​ക​ൻ പ​റ​ഞ്ഞു.

ക​വി​യും ഋ​ഷി​യും ഒ​ന്നി​ച്ചു കൈ​കോ​ർ​ക്കു​ന്ന ഭാ​വ​ന​യു​ടെ പാ​ര​മ്യ​മാ​ണ് ഗീ​ത എ​ന്ന് അ​ദ്ദേ​ഹം സാ​ക്ഷ്യ​പ്പെ​ടു​ത്തി. മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ജി​മോ​ൻ കെ. ​തോ​മ​സ് ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഡോ. ​പീ​റ്റ​ർ ച​ക്യ​ത്ത്, ഡോ. ​കെ.​വി. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ജോ​ഷ്വ കൊ​ച്ചു​വി​ള​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

ഇം​ഗ്ലീ​ഷി​ൽ ര​ച​ന ന​ട​ത്തു​ന്ന ഫാ. ​ആ​ന്നി​യി​ൽ ത​ര​ക​ന്‍റെ ഏ​ക മ​ല​യാ​ളം പു​സ്ത​ക​മാ​യ ഭാ​ര​തീ​യ ദ​ർ​ശ​നം ഇം​ഗ്ലീ​ഷ് ക​വി​ത​യി​ൽ എ​ന്ന പു​സ്ത​ക​ത്തി​നാ​ണ് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് പ്ര​ഫ​സ​റാ​യി​രു​ന്ന ഇ​ദ്ദേ​ഹം അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ ഗു​രു​പൂ​ജ അ​വാ​ർ​ഡും മി​ക​ച്ച ആ​ധ്യാ​ത്മി​ക ര​ച​ന​യ്ക്കു​ള്ള ആ​ത്മ​വി​ദ്യ അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment