വി​മാ​ന​ജീ​വ​ന​ക്കാ​രി മാനത്ത് കണ്ടത് എന്തായിരിക്കും..? അമ്പരപ്പിൽ ഗവേഷകരും

 “പി​ങ്ക് നി​റ​ത്തി​ൽ മി​ന്നി​മ​റ​യു​ന്ന വൃ​ത്തം​പോ​ലെ തോ​ന്നി​ക്കു​ന്ന വി​ചി​ത്ര​മാ​യ രൂ​പ​മു​ള്ള പ​റ​ക്കു​ന്ന വ​സ്തു​വാ​യി​രു​ന്നു അ​ത്…’ ഹം​ഗേ​റി​യ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ വി​സ് എ​യ​റി​ലെ ഫ്ളൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റ് ഡെ​നി​സ ത​നാ​സെ എന്ന യുവതി​ വീഡിയോ സഹിതം പങ്കുവച്ച അനുഭവം കേ​ട്ട് ലോ​കം ജി​ജ്ഞാ​സ​യു​ടെ മു​ൾ​മു​ന​യി​ലാ​യി.

ഈ ​മാ​സം പോ​ള​ണ്ടി​ലെ ലൂ​ട്ട​ണി​ൽ​നി​ന്നു സി​സ്മാ​നി​യി​ലേ​ക്കു​ള്ള പ​റ​ക്ക​ലി​നി​ടെ​യാ​ണ് അ​ന്യ​ഗ്ര​ഹ ബ​ഹി​രാ​കാ​ശ പേ​ട​ക​മെ​ന്നു സം​ശ​യി​ക്കു​ന്ന വീ​ഡി​യോ ത​നാ​സെ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. “അ​ജ്ഞാ​ത’ വ​സ്തു​വി​നു വി​ചി​ത്ര​മാ​യ ആ​കൃ​തി​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. മാ​ത്ര​മ​ല്ല, പി​ങ്ക് പ്ര​കാ​ശ​ത്തി​ൽ മി​ന്നു​ന്നു​മു​ണ്ടാ​യി​രു​ന്നു.

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ രാത്രിയാണു ജാ​ല​ക​ത്തി​ലൂ​ടെ വി​ചി​ത്ര​മാ​യ കാ​ഴ്ച അ​വ​ർ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ഡെ​നി​സ അ​ത് ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​ന്‍റെ ജാ​ല​ക​ത്തി​ൽ പ​തി​ഞ്ഞ ത​നാ​സെ​യു​ടെ പി​ങ്ക് നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോ​മി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​കാം ഇ​തെ​ന്ന് അ​ഭി​പ്രാ​യ​മു​യ​ർ​ന്നെ​ങ്കി​ലും അ​ങ്ങ​നെ​യ​ല്ലെ​ന്നു പി​ന്നീ​ടു വ്യ​ക്ത​മാ​യി. പ​റ​ക്കു​ന്ന അ​ജ്ഞാ​ത​വ​സ്തു​ക്ക​ളെ​പ്പ​റ്റി ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ​പോ​ലും വീ​ഡി​യോ ക​ണ്ട് അ​മ്പര​ന്നി​രി​ക്കു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment