എന്റെ വലതുകണ്ണിന് കാഴ്ചയില്ല! നിങ്ങളീ കാണുന്ന ഇടതുകണ്ണ് മറ്റൊരാളുടേതാണ്; ബാഹുബലി താരത്തിന്റെ വെളിപ്പെടുത്തല്‍ വൈറലാവുന്നു

iyui7yiബോക്‌സ്ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറുകയാണ് രാജമൗലി ചിത്രം ബാഹുബലി ദ കണ്‍ക്ലൂഷന്‍. ബാഹുബലിയുമായി ബന്ധപ്പെട്ട് നിരവധി കൗതുകകരമായ കാര്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് റാണാ ദഗ്ഗുബാട്ടി വെളിപ്പെടുത്തിയ കാര്യം. ചിത്രത്തിന്റെ ആദ്യഭാഗത്തിലെ ഭല്ലാല്‍ ദേവന്റെ പ്രകടനം കൊണ്ട് തന്നെ റാണാ ദഗ്ഗുബാട്ടി പ്രേക്ഷകരുടെ മനസ്സില്‍ കയറിപ്പറ്റിയിരുന്നു.

ബാഹുബലിയുടെ വിജയത്തോടെ ഒട്ടേറെ അവസരങ്ങളാണ് റാണായെ തേടിയെത്തുന്നത്. തന്റെ ഒരു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ എന്ന് റാണാ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. റാണാ ദഗ്ഗുബാട്ടി പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് പറയുകയുണ്ടായി. ഷോയിലെ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ക്ക് ആത്മവിശ്വാസം പകരാനാണ് റാണാ തന്റെ കഥപറയുന്നത്. കുട്ടിയായിരുന്നപ്പോഴത്തെ തന്റെ അനുഭവങ്ങള്‍ അടങ്ങിയ വീഡിയോ ബാഹുബലിയുടെ വിജയത്തോടെയാണ് വൈറലായത്.

തന്റെ വലതുകണ്ണിന് കാഴ്ച്ചയില്ലെന്ന കാര്യം ഒരു ടിവി ഷോയ്ക്കിടെയായിരുന്നു റാണാ വെളിപ്പെടുത്തിയത്. എന്റെ വലത്തേകണ്ണിന് കാഴ്ച്ചയില്ല. എനിക്ക് ഇടത്തേ കണ്ണ് കൊണ്ട് മാത്രമേ കാണാന്‍ സാധിക്കൂ. നിങ്ങള്‍ കാണുന്ന എന്റെയീ വലതു കണ്ണ് മറ്റൊരാളുടേതാണ്. മരണം ശേഷം ദാനം തന്നത്. ഞാന്‍ എന്റെ ഇടത്തേ കണ്ണ് അടച്ചാല്‍ എനിക്കാരെയും കാണാന്‍ കഴിയില്ല. കുട്ടിയായിരുന്നപ്പോള്‍ എല്‍വി പ്രസാദ് എന്നയാളാണ് തന്റെ കണ്ണ് ശസ്ത്രക്രിയ ചെയ്തതെന്നും റാണാ പറഞ്ഞു. തന്റെ കഥ പറഞ്ഞതിന് ശേഷം നന്നായി പഠിക്കണമെന്നും ധൈര്യത്തോടെയിരിക്കണമെന്നും ദു:ഖങ്ങള്‍ പരിശ്രമിച്ചാല്‍ ഒരു ദിവസം ഇല്ലാതാകുമെന്നും റിയിലാറ്റി ഷോയില്‍ പങ്കെടുക്കുന്ന കുട്ടിയെ റാണ ഉപദേശിക്കുന്നുണ്ട്.

Related posts