കറൻസി വിതരണം കുറയ്ക്കുന്നതിനും ഇക്കോണമിയുടെ ഡിജിറ്റൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കള്ളപ്പണ ഇടപാടുകൾ നിയന്ത്രിക്കുന്നതിനുംവേണ്ടി കേന്ദ്രസർക്കാർ ബജറ്റിൽ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
2017ലെ ബജറ്റിൽ ഇതിനുവേണ്ടി 269 എസ്ടി എന്നൊരു വകുപ്പ് ആദായനികുതി നിയമത്തിൽ കൂട്ടിച്ചേർത്തു. അതനുസരിച്ച് രണ്ടു ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള ഒരു തുകയും ഗവണ്മെന്റ് സ്ഥാപനങ്ങൾക്കും പോസ്റ്റ് ഓഫീസുകൾക്കും ബാങ്കുകൾക്കും ഒഴികെ ഒരുത്തർക്കും സ്വീകരിക്കാൻ അധികാരമില്ല.
ഏതിടപാടിന്റെ പേരിലാണെങ്കിലും പ്രസ്തുത പരിധിയിൽ കൂടുതൽ തുക കാഷായി സ്വീകരിച്ചാൽ തുല്യമായ തുക പിഴയൊടുക്കേണ്ടിവരും. ആദായനികുതി നിയമത്തിൽ കാഷ് ഇടപാടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതു പാലിച്ചില്ലെങ്കിൽ നേരിടേണ്ടിവരുന്ന ശിക്ഷയും അതിന്റെ വിവരങ്ങളും ചുവടെ ചേർക്കുന്നു.