ഒരുവര്‍ഷത്തോളം! വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു യുവതിയുടെ പരാതി; കല്യാണം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിയും ‘ബാഹുബലിയുടെ വളര്‍ത്തച്ഛന്‍’ പീഡനക്കേസില്‍ അറസ്റ്റില്‍

ഹൈ​ദ​രാ​ബാ​ദ്: പ്ര​ണ​യം​ന​ടി​ച്ചു പെ​ണ്‍​കു​ട്ടി​യെ വ​ഞ്ചി​ച്ച കേ​സി​ൽ ബാ​ഹു​ബ​ലി ന​ട​നെ​തി​രേ പോ​ലീ​സ് കേ​സ്. വെ​ങ്ക​ട് പ്ര​സാ​ദ് എ​ന്ന ന​ട​നെ​തി​രേ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് ജൂ​ബി​ലി ഹി​ൽ​സ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി വെ​ങ്ക​ട് ഒ​രു വ​ർ​ഷ​മാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു കാ​ട്ടി​യാ​ണ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ടു​ത്തി​ടെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. ഹൈ​ദ​രാ​ബാ​ദി​ലെ ഐ​മാ​ക്സ് മ​ൾ​ട്ടി​പ്ല​ക്സി​ന്‍റെ ഉ​ട​മ കൂ​ടി​യാ​ണ് പ്ര​സാ​ദ്. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് വെ​ങ്ക​ട് പ്ര​സാ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

എ​സ്.​എ​സ്.​രാ​ജ​മൗ​ലി​യൊ​രു​ക്കി​യ ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം ബാ​ഹു​ബ​ലി​യി​ൽ നാ​യ​ക ക​ഥാ​പാ​ത്ര​മാ​യ പ്ര​ഭാ​സി​ന്‍റെ വ​ള​ർ​ത്ത​ച്ഛ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് വെ​ങ്ക​ട് പ്ര​സാ​ദെ​ത്തി​യ​ത്.

Related posts