വിവാഹത്തിന് മുന്നേ മറ്റൊരു ബന്ധം ഉണ്ടായിരുന്നു !! ബൈജുവിന്റെ ഭാര്യയെക്കുറിച്ച് രഹസ്യങ്ങള്‍ വെളിപ്പെടുത്തി പിതാവ്; വെളിപ്പെടുത്തല്‍ ഇങ്ങനെ…

പ്രവാസി മലയാളി കേരളത്തിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മരിച്ച ബൈജു രാജിന്റെ പിതാവ് രംഗത്ത്.

ന്യൂസിലാന്‍ഡില്‍ എത്തിയ ശേഷം ബൈജു രാജും ഭാര്യയും തമ്മില്‍ ഒന്നൊന്നര വര്‍ഷത്തിന് ശേഷം തര്‍ക്കങ്ങള്‍ ഉണ്ടായിത്തുടങ്ങി എന്നാണ് ബൈജുവിന്റെ അച്ഛന്‍ പറയുന്നത്.

ബൈജുവിന്റെ ഭാര്യയ്ക്ക് വിവാഹത്തിന് മുന്നേ മറ്റൊരു ബന്ധം ഉള്ള വിവരം ബൈജു അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു തര്‍ക്കങ്ങള്‍ ആരംഭിച്ചത് എന്നും ഇദ്ദേഹം പറയുന്നു.

ഫോണിലൂടെയുള്ള ചാറ്റുകളും മറ്റും ബൈജു കണ്ടുപിടിക്കുകയും തുടര്‍ന്ന് വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവുകയുമായിരുന്നു.

പിന്നീട് ബൈജുവിന്റെ ഭാര്യ തന്റെ സഹോദരനെ വിളിച്ച് സ്പീക്കറിലിട്ട് സംസാരിച്ചിട്ടുണ്ടായിരുന്നു എന്നും അതിലൂടെ ബൈജുവിന്റെ ഭാര്യയുടെ സഹോദരന്‍ അസഭ്യ ഭാഷയില്‍ പലതും പറയുന്നുണ്ടായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു.

ഫോണ്‍ സ്പീക്കറിലിട്ടത് കാരണം ഭാര്യയും ഭാര്യ സഹോദരനും തമ്മിലുള്ള സംഭാഷണങ്ങളെല്ലാം ബൈജു കേള്‍ക്കാന്‍ ഇടയുണ്ടായി.

തുടര്‍ന്ന് ദേഷ്യം വന്ന ബൈജു ഫോണ്‍ തട്ടിത്തെറിപ്പിക്കുകയും പിന്നീട് അതേ ഫോണിലൂടെ ഭാര്യ സഹോദരനുമായി ബൈജു വഴക്കുണ്ടാക്കി എന്നും ഇദ്ദേഹം പറയുന്നു.

പിന്നീട് ബൈജുവിന്റെ ഭാര്യ പോലീസില്‍ വിവരമറിയിക്കുകയും തന്നെ ഉപദ്രവിച്ചു എന്ന് പറയുകയും ചെയ്തിരുന്നു എന്നും എന്നാല്‍ ശാരീരികമായി ഉപദ്രവിച്ച പാടുകളൊന്നും ഉണ്ടായിരുന്നില്ല എന്നും ബൈജുവിന്റെ അച്ഛന്‍ വ്യക്തമാക്കി.

പിന്നീട് പോലീസുകാര്‍ ചേര്‍ന്ന് ഇരുവരെയും ഇരു സ്ഥലങ്ങളിലായി പാര്‍പ്പിക്കുകയും തുടര്‍ന്ന് ബൈജുവിന്റെ ഭാര്യ സാധനങ്ങള്‍ എല്ലാം കാലിയാക്കി ബൈജു അറിയാതെ കുഞ്ഞുമായി നാട്ടിലേക്ക് തിരിച്ചുവരികയും ചെയ്യുകയായിരുന്നു.

ബൈജുവിന്റെ ഭാര്യയുടെ കുടുംബം ഒരു ഗുണ്ട മാഫിയ ബ്ലേഡ് ഫാമിലി ആയിരുന്നുവെന്നും അതുകൊണ്ടു തന്നെ ബൈജുവിന്റെ സാമ്പത്തികം മുഴുവനും ഭാര്യയുടെ അമ്മയും സഹോദരനും നേരത്തെ തന്നെ കൈക്കലാക്കി വെച്ചിട്ടുണ്ടായിരുന്നു എന്നും ഇദ്ദേഹം പറയുന്നു.

അത്തരത്തില്‍ താന്‍ നക്കിയ പണം ബൈജു തിരികെ ചോദിച്ചുവെന്നും അത് കൂടുതല്‍ വഴക്കിന് കാരണമായി എന്നും ഇയാള്‍ പറയുന്നു.

സാമ്പത്തികമായും വ്യക്തിപരമായും എല്ലാം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു കടുംകൈ ബൈജു തിരഞ്ഞെടുത്തത് എന്നും ഇദ്ദേഹം വ്യക്തമാക്കി.

ബൈജുവിനെ താന്‍ ഒരുപാട് ഉപദേശിച്ചിട്ടുണ്ട് എന്നും അവള് പോകുന്നെങ്കില്‍ പോകട്ടെ നിനക്ക് മറ്റൊരു നല്ല പെണ്ണിനെ കിട്ടുമെന്ന് ഒത്തിരി തവണ പറഞ്ഞിട്ടുണ്ട് എന്നും ബൈജുവിന്റെ അച്ഛന്‍ പറയുന്നു.

Related posts

Leave a Comment