തിയറ്റര്‍ സമരത്തെ തോല്‍പ്പിച്ച്, 12 ന് വിജയ്‌യുടെ ഭൈരവ വരുന്നു

vijai-lക്രിസ്മസിനും പുതുവത്സരത്തിനും പുതിയൊരു സിനിമ കാണാന്‍  കഴിയാതിരുന്ന ഹതഭാഗ്യരായ മലയാളി പ്രേക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! വിജയ് നായകനാകുന്ന  ‘ഭൈരവ’ എന്ന ചിത്രം തിയറ്റര്‍ സമരത്തെ തോല്‍പ്പിച്ച്,  12 ന്  കേരളത്തിലെ തിയറ്ററുകളിലെത്തും. ഭൈരവ കേരളത്തില്‍  എത്തിക്കുന്ന ഇഫാര്‍ ഇന്റര്‍നാഷണലിന്റെ റാഫിമതിരയാണ് ഈ വിവരം അറിയിച്ചത്. വിജയ് പ്രൊഡക്ഷന്‍സ്  നിര്‍മിക്കുന്ന ഭൈരവ ഭരതനാണ്  സംവിധാനം ചെയ്യുന്നത്.

കേരളത്തില്‍ മുന്നൂറില്‍പരം തിയറ്ററുകളിലാണ് ഭൈരവ റിലീസ് ചെയ്യുന്നത്. കേരളത്തിലെ വിജയ് ഫാന്‍സുകള്‍ ചിത്രത്തിന്റെ റിലീസ് ഗംഭീരമാക്കാനുള്ള  ശ്രമത്തിലാണ്. കേരളത്തിലങ്ങോളമിങ്ങോളം വിജയ്‌യുടെകൂറ്റന്‍ കട്ടൗട്ടുകള്‍ അവര്‍ ഉയര്‍ത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിജയ് കൊച്ചിയി ലെത്തുമെന്നും  ചിത്രത്തിന്റെ വിതണ ക്കാരനായ  റാഫിമതിര പറഞ്ഞു. വിജയ് പ്രൊഡക്ഷന്റെ പ്രസ്റ്റീജ് ചിത്രമാണ് ഭൈരവ. കഥയിലും അവതരണത്തിലും മറ്റു വിജയ് ചിത്രങ്ങളെക്കാള്‍ ഏറെ വ്യത്യസ്തമാണ് ഭൈരവ. ചിത്രത്തിന്റെ ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ ഹിറ്റാണ്. യൂട്യൂബില്‍ ചിത്രത്തിലെ ഗാനരംഗങ്ങള്‍  ലക്ഷക്കണക്കിന് ആരാധകര്‍  കണ്ടുകഴിഞ്ഞു.

മാഫിയ തലവന്മാര്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ച ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം  പറയുന്നത്. മെഡിക്കല്‍ കോളജുകളില്‍  വിദ്യാഭ്യാസ കച്ചവടം നടത്തുന്നവരെയാണ് ചെറുപ്പക്കാരന്‍ നോട്ടമിട്ടത്.  അതിന് കാരണമുണ്ട്, വളരെ ബുദ്ധിമുട്ടിയാണ് അയാള്‍ പഠിച്ചത്.  മാതാപിതാക്കളുടെ  സഹായം കുറവായിരുന്നു. പണത്തോട് ആര്‍ത്തി മൂത്ത മാഫിയ ചെറുപ്പക്കാരനെ വല്ലാതെ ദ്രോഹിച്ചു. വാശിമൂത്ത ചെറുപ്പക്കാരന്‍  അവരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു.

കൂറ്റന്‍ സംഘട്ടനരംഗങ്ങളും മനോഹരങ്ങളായ ഗാനരംഗങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. വിജയ് പ്രൊഡക്ഷന്‍സിന്റെ  അറുപത്തിമൂന്നാം ചിത്രമായ ഭൈരവ കേരളത്തില്‍ വലിയൊരു വിജയമായിരിക്കുമെന്ന  വിശ്വാസത്തിലാണ് വിജയ്.  മലയാളി താരങ്ങളായ കീര്‍ത്തി സുരേഷ്, വിജയരാഘവന്‍, സീമാ ജി നായര്‍, റോഷന്‍ ബഷീര്‍, അപര്‍ണ വിനോദ്, സിജ റോസ്  എന്നിവരെ അണിനിരത്തിയാണ് സംവിധായകന്‍ ചിത്രം പൂര്‍ത്തീകരിച്ചത്. കേരളത്തിലെ  പ്രേക്ഷകരുടെ കൂടുതല്‍ സഹകരണം പ്രതീക്ഷിച്ചാണ് ഇത്രയും മലയാളി താരങ്ങളെ ചിത്രത്തില്‍ അണിനിരത്തിയത്.

ഇഫാര്‍ ഇന്റര്‍നാഷണലിനുവേണ്ടി റാഫി മതിര  കേരളത്തില്‍  അവതരിപ്പിക്കുന്ന  ‘ഭൈരവ’  വിജയാ പ്രൊഡക്ഷന്‍സ്  നിര്‍മിക്കുന്നു. സംവിധാനം – ഭരതന്‍, കാമറ – എം. സുകുമാര്‍, സംഗീതം – സന്തോഷ്  നാരായണന്‍ (കബാലി ഫെയിം)  എഡിറ്റര്‍ –  പ്രവീണ്‍  കെ. എന്‍, സംഘട്ടനം – അനില്‍ അരശ്, പി. ആര്‍. ഒ – അയ്മനം സാജന്‍, വിതരണം – ബീബ ക്രിയേഷന്‍സ്, സായൂജ്യം സിനിറിലീസ്, വിജയ്, ജഗപതി ബാബു, എന്നിവരോടൊപ്പം മലയാളി താരങ്ങളായ കീര്‍ത്തി സുരേഷ്, വിജയരാഘവന്‍, റോഷന്‍ ബഷീര്‍, അപര്‍ണ വിനോദ്, സിജ റോസ്, സീമ ജി. നായര്‍, തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു. പൊങ്കല്‍ റിലീസായി ‘ഭൈരവ’ 12 ന് തമിഴ്‌നാടിനോടൊപ്പം കേരളത്തിലും റിലീസ് ചെയ്യും.

– അയ്മനം സാജന്‍    

Related posts