ജിറൗഡിന്റെ ഇഞ്ചുറിടൈം ഗോളില്‍ ആഴ്‌സണലിനു സമനില

SAMANILAലണ്ടന്‍: ഒലിവര്‍ ജിറൗഡിന്റെ അവസാന മിനിറ്റ് ഗോളില്‍ ബോണ്‍മൗത്തിനെതിരേ ആഴ്‌സണലിനു സമനില. മൂന്നു ഗോളിനു പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയാണ് ഗണ്ണേഴ്‌സ് സമനില പിടിച്ചത്.

ചാര്‍ളി ഡാനിയല്‍സ് (16), കാള്വം വില്‍സണ്‍ (20), റയാന്‍ ഫ്രേസര്‍ എന്നിവരുടെ ഗോളുകളിലൂടെ ബോണ്‍മൗത്താണ് കളിയില്‍ മേധാവിത്വം നിലനിര്‍ത്തിയത്. എന്നാല്‍ 70–ാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസിന്റെ ഗോളില്‍ കളി മാറി. അഞ്ചു മിനിറ്റിനുശേഷം ലൂകാസ് പെരസിലൂടെ ആഴ്‌സണല്‍ ലീഡ് കുറച്ചു. സമനിലയ്ക്കായി ഗണ്ണേഴ്‌സ് ആഞ്ഞുപിടിക്കുന്നതിനിടെ ഒലിവര്‍ ജിറൗഡ് ലക്ഷ്യം കണ്ടു. ബോണ്‍മൗത്ത്–3, ആഴ്‌സണല്‍–3.

20 മത്സരങ്ങളില്‍നിന്നു 41 പോയിന്റുമായി പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ആഴ്‌സണല്‍. 49 പോയിന്റുമായി ചെല്‍സിയാണ് പട്ടികയില്‍ ഒന്നാമത്.

Related posts