ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; ദുരൂഹതയുണ്ടെ പിതാവിന്‍റെ പരാതിയിൽ  അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വിട്ട് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത​ജ്ഞ​ൻ ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ബാ​ല​ഭാ​സ്ക​റി​ന്‍റെ പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഉ​ട​ൻ തീ​രു​മാ​നി​ക്കും. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പി​താ​വി​ന്‍റെ ആ​വ​ശ്യം.

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു പി​താ​വ് സി.​കെ.​ഉ​ണ്ണി മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഡ്രൈ​വ​റു​ടെ​യും ഭാ​ര്യ​യു​ടെ​യും മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു പ​രാ​തി​യി​ലെ ആ​വ​ശ്യം.

ബാ​ല​ഭാ​സ്ക​റി​ന്‍റെ ഡ്രൈ​വ​ർ അ​ർ​ജു​ൻ ര​ണ്ടു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് വ​ണ്ടി ഓ​ടി​ച്ച​ത് ബാ​ല​ഭാ​സ്ക​ർ ആ​ണെ​ന്നാ​യി​രു​ന്നു ഡ്രൈ​വ​ർ അ​ർ​ജു​ൻ ന​ൽ​കി​യ മൊ​ഴി.

അ​തേ​സ​മ​യം, ബാ​ല​ഭാ​സ്ക​റി​ന്‍റെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ല​ക്കാ​ട്ടു​ള്ള ഒ​രു ആ​യു​ർ​വേ​ദ ഡോ​ക്ട​റു​മാ​യി ബാ​ലു​വി​ന് സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റ് ഇ​ട​പാ​ടു​ക​ളൊ​ന്നു ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു​മാ​യി​രു​ന്നു പോ​ലീ​സ് ഭാ​ഷ്യം.

Related posts