ബാ​ല​ഭാ​സ്ക​റി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച; ഭൗതിക ശരീരം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലും ക​ലാ​ഭ​വ​ൻ തി​യ​റ്റ​റി​ലും ഇ​ന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും

കൊ​ച്ചി: അ​ന്ത​രി​ച്ച വ​യ​ലി​നി​സ്റ്റും സം​ഗീ​ത​ജ്ഞ​നു​മാ​യ ബാ​ല​ഭാ​സ്ക​റി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച ന​ട​ക്കും. ഭൗതിക ശരീരം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലും ക​ലാ​ഭ​വ​ൻ തി​യ​റ്റ​റി​ലും ഇ​ന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് തി​രു​മ​ല​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം ന​ട​ത്തും.

സെ​പ്റ്റം​ബ​ർ 25നു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ല​ഭാ​സ്ക​ർ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ തേ​ജ​സ്വി​നി ബാ​ല മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഭാ​ര്യ ല​ക്ഷ്മി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

Related posts