നഷ്ടമായത് പ്ര​തി​ഭാ​ധ​ന​നാ​യ ക​ലാ​കാ​ര​നെ; ബാ​ല​ഭാ​സ്ക​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അനുശോചിച്ച് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റും സം​ഗീ​ത​ജ്ഞ​നു​മാ​യ ബാ​ല​ഭാ​സ്ക​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​ന​മ​റി​യി​ച്ചു. പ്ര​തി​ഭാ​ധ​ന​നാ​യ ക​ലാ​കാ​ര​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സം​ഗീ​ത​ലോ​ക​ത്ത് വ്യ​ക്തി മു​ദ്ര പ​തി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. നി​ര്യാ​ണ​ത്തി​ൽ അ​ഗാ​ത​മാ​യ ദു​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ല​ഭാ​സ്ക​ർ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത​രി​ച്ച​ത്. ഹൃ​ദ​യ​സ്തം​ഭ​ന​ത്തേ​ത്തു​ട​ർ​ന്നാ​ണ് അ​ന്ത്യം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ തേ​ജ​സ്വി​നി ബാ​ല മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഭാ​ര്യ ല​ക്ഷ്മി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

Related posts