ഇല്ല സൗകര്യമില്ല ! ശരാശരി മലയാളികളുടെ ഈ കൃമികടി കുട്ടിക്കാലം മുതലേ നല്ല ശീലമാണ് അത്‌ ഞാന്‍ സഹിച്ചോളാം; തുറന്നടിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്…

മലയാളത്തിലെ പ്രമുഖ കവിയായ ബാലചന്ദ്രന്‍ ചുള്ളിക്കാട് വ്യത്യസ്ഥനാകുന്നത് അദ്ദേഹത്തിന്റെ കൃത്യമായ നിലപാടുകള്‍ കൊണ്ടു കൂടിയാണ്. രണ്ടു വര്‍ഷം മുമ്പ് മാതൃഭൂമി സാഹിത്യോത്സവത്തില്‍ ഒരു സംവാദത്തിനിടെ ചോദ്യകര്‍ത്താവിന് ബാലചന്ദ്രന്‍ ചുള്ളിക്കാട് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

”കവിതയിലേക്ക് നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് ഇനി മടങ്ങിവരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ?,” എന്നായിരുന്നു ചോദ്യോത്തര വേളയില്‍ സദസ്സില്‍ നിന്നും ഒരാള്‍ ചുള്ളിക്കാടിനോട് ചോദിച്ചത്. ”സൗകര്യമില്ല,” എന്നാണ് ചുള്ളിക്കാട് ചോദ്യകര്‍ത്താവിന് മറുപടി നല്‍കിയത്.

ചുള്ളിക്കാടിന്റെ തഗ് മറുപടിയെന്ന രീതിയില്‍ വീഡിയോ ഇന്നലെ മുതല്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. അതേസമയം, വീഡിയോയെ വിമര്‍ശിച്ചു കൊണ്ടുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ, ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. ‘എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു,’ എന്ന് ചുള്ളിക്കാട് പറയുന്നു.

‘രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരാളോട് ഞാന്‍ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ. അത് നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലം മുതലേ നല്ല ശീലമാണ്. അത് ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെ മേല്‍ ചെളി തെറിക്കരുത്.’ ചുള്ളിക്കാട് പറയുന്നു.

https://www.facebook.com/mruduladevi.sasidharan/videos/1761783277311378/?t=197

Related posts

Leave a Comment