മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് കോ​വി​ഡ്; ലേ​ബ​ർ റൂ​മും ഗൈ​ന​ക്കോ​ള​ജി ഒ​പി​യും ഒ​ന്നാം വാ​ർ​ഡും അ​ട​ച്ചു


​മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് കോ​വി​ഡ്. ഇ​തേ തു​ട​ർ​ന്ന് ലേ​ബ​ർ റൂ​മും ഒ​ന്നാം വാ​ർ​ഡും ഗൈ​ന​ക്കോ​ള​ജി ഒ​പി​യും അ​ട​ച്ചു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് യു​വ​തി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്ക് മു​ൻ​പു ത​ന്നെ യു​വ​തി ലേ​ബ​ർ റൂ​മി​ൽ വെ​ച്ച് പ്ര​സ​വി​ച്ചു.

തു​ട​ർ​ന്ന് യു​വ​തി​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ യു​വ​തി​യെ കോ​വി​ഡ് വാ​ർ​ഡി​ലേ​ക്കും കു​ഞ്ഞി​നെ നി​രീ​ക്ഷ​ണ മു​റി​യി​ലേ​ക്കും മാ​റ്റി.

പി​ന്നീ​ടാ​ണ് ലേ​ബ​ർ റൂ​മും ഒ​ന്നാം വാ​ർ​ഡും അ​ട​ച്ച് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളേ​യും കൂ​ട്ടി​രി​പ്പു​കാ​രേ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്തു.

ഡോ​ക്ട​ർ​മാ​ര​ട​ക്കം പ​ത്തോ​ളം ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ന്ന​തോ​ടെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment