സ​ർ​ഗ്ഗാ​ത്മ​ക​മാ​യ പ്ര​തി​ഭ​യും ജീ​വി​ത അ​നു​ഭ​വ​ങ്ങ​ളും അ​ക്കി​ത്ത​ത്തിന്‍റെ കൈമുതലെന്ന് മ​ന്ത്രി എ. ​കെ ബാ​ല​ൻ

പാ​ല​ക്കാ​ട്: സ​ർ​ഗ്ഗാ​ത്മ​ക​മാ​യ പ്ര​തി​ഭ​യും ജീ​വി​ത അ​നു​ഭ​വ​ങ്ങ​ളും ന​ൽ​കി​യ ദാ​ർ​ശ​നി​ക​ത​യാ​യി​രു​ന്നു അ​ക്കി​ത്ത​ത്തെ മ​ല​യാ​ള ക​വി​താ ലോ​ക​ത്തെ കു​ല​പ​തി​യാ​ക്ക​യ​തെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ പ​റ​ഞ്ഞു. ജ്ഞാ​ന​പീ​ഠം ല​ഭി​ച്ച അ​ക്കി​ത്തം അ​ച്യു​ത​ൻ ന​ന്പൂ​തി​രി​യെ കു​മ​ര​നെ​ല്ലൂ​രി​ലു​ള്ള വ​സ​തി​യി​ൽ ആ​ദ​രി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ക്കി​ത്ത​ത്തി​ന് ജ്ഞാ​ന​പീ​ഠം ല​ഭി​ക്കാ​ൻ വൈ​കി​പ്പോ​യി. അ​ർ​ഹ​ത​പ്പെ​ട്ട​ത് ഏ​ത് സ​മ​യ​ത്താ​യാ​ലും ല​ഭി​ക്കും. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം അ​ക്കി​ത്ത​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പ​ത്മ പു​ര​സ്ക്കാ​ര​ത്തി​നാ​യി ശു​പാ​ർ​ശ ചെ​യ്ത​ത്. ഇ​ത് കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യും, അ​തി​നോ​ടൊ​പ്പം ശു​പാ​ർ​ശ ചെ​യ്ത പ​ത്മ​ഭൂ​ഷ​ൻ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് മു​ന്പ് ജ്ഞാ​ന​പീ​ഠം നേ​ടി​യ എം .​ടി വാ​സു​ദേ​വ​ൻ നാ​യ​ർ ചെ​റു​പ്പ​ത്തി​ൽ അ​ക്കി​ത്ത​ത്തി​ന്‍റെ വീ​ട്ടി​ൽ വ​ന്നാ​ണ് പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചി​രു​ന്ന​ത്. ഇ.​എം എ​സു​മാ​യി അ​ഭേ​ദ്യ​മാ​യ ആ​ത്മ ബ​ന്ധ​മാ​ണ് അ​ക്കി​ത്ത​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൂ​ടാ​തെ സം​സ്ഥാ​ന സ്ക്കൂ​ൾ ക​ലോ​ൽ​സ​വ​ത്തി​ൽ ക​ലാ കി​രീ​ടം നേ​ടാ​ൻ സം​ഭാ​വ​ന ന​ൽ​കി​യ എ​ല്ലാ പ്ര​തി​ഭ​ക​ളേ​യും സ​ർ​ക്കാ​രി​ന് വേ​ണ്ടി അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Related posts