വി​​നോ​​ദ​​ത്തി​​നാ​​യി ചൂ​​ണ്ട ഇ​​ടാ​​ൻ പോയി; കു​​രു​​ങ്ങി​​യ​​ത് ഭീ​​മ​​ൻ മ​​ത്സ്യം; 18 കി​​ലോ തൂക്കം; അ​ദ്ഭു​തം മാ​റാ​തെ ബാ​ല​ൻ

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വി​​നോ​​ദ​​ത്തി​​നാ​​യി ചൂ​​ണ്ട ഇ​​ടാ​​ൻ പോ​​യ ബാ​​ല​​ന്‍റെ ചൂ​​ണ്ട​​യി​​ൽ കു​​രു​​ങ്ങി​​യ​​ത് ന​​ട്ട​​ർ ഇ​​ന​​ത്തി​​ൽ​​പ്പെ​​ട്ട ഭീ​​മ​​ൻ മ​​ത്സ്യം. മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ന്‍റെ ക​​ക്കാ​​ട് ഭാ​​ഗ​​ത്ത് സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കൊ​​പ്പം ചു​​ണ്ട​​യി​​ട്ട ബാ​​ല​​നു ചു​​ണ്ട​​യി​​ൽ കി​​ട്ടി​​യ​​ത് 18 കി​​ലോ തൂ​​ക്ക​​മു​​ള്ള മ​​ത്സ്യ​​മാ​​ണ്.

ബാ​​ല​​ൻ എ​​ന്ന ഓ​​മ​​ന​​പ്പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന വെ​​ള്ളൂ​​ർ പീ​​ടി​​ക​​ത്ത​​റ​​യി​​ൽ സു​​നി​​ൽ വെ​​ള്ളൂ​​ർ ജം​​ഗ്ഷ​​നി​​ൽ ബാ​​ർ​​ബ​​ർ ഷോ​​പ്പ് ന​​ട​​ത്തു​​ക​​യാ​​ണ്.​​അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ൽ ബാ​​ല​​നും സു​​ഹൃ​​ത്തു​​ക്ക​​ളും മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ൽ ചൂ​​ണ്ട​​യി​​ടും.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം വൈ​​കു​​ന്നേ​​രം മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ന്‍റെ ക​​ക്കാ​​ട് ഭാ​​ഗ​​ത്ത് ചൂ​​ണ്ട​​യി​​ടു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഭീ​​മ​​ൻ മ​​ത്സ്യ​​ത്തെ ല​​ഭി​​ച്ച​​ത്. ചൂ​​ണ്ട​​യി​​ൽ കു​​രു​​ങ്ങി​​യ വ​​ലി​​യ മ​​ത്സ്യ​​ത്തെ കാ​​ണാ​​ൻ കൗ​​തു​​ക​​ത്തോ​​ടെ എ​​ത്തി​​യ​​വ​​ർ ഒ​​രു കി​​ലോ​​ഗ്രാ​​മി​​ന് 250 രൂ​​പ നി​​ര​​ക്കി​​ൽ ബാ​​ല​​നി​​ൽ​​നി​​ന്നും മ​​ത്സ്യം വാ​​ങ്ങി​​യാ​​ണ് മ​​ട​​ങ്ങി​​യ​​ത്.

വ​​ർ​​ഷ​​ങ്ങ​​ളാ​​യി ചൂ​​ണ്ട​​യി​​ടു​​ന്ന ബാ​​ല​​നു വ​​ലി​​യ മ​​ത്സ്യം ല​​ഭി​​ച്ച​​തി​​ലെ അ​​ദ്ഭു​​തം ഇ​​നി​​യും മാ​​റി​​യി​​ട്ടി​​ല്ല. ചു​​ണ്ട​​യി​​ട​​ലി​​ൽ കൂ​​ടു​​ത​​ൽ സ​​ജീ​​വ​​മാ​​കാ​​നു​​ള്ള ത​​യ്യാ​​റെ​​ടു​​പ്പി​​ലാ​​ണ് ഈ ​​ബാ​​ർ​​ബ​​ർ ബാ​​ല​​ൻ.

Related posts