ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ ഭീ​ഷ​ണി; ഗ‌ൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു‌; ആ​ഗോ​ള പ​രി​സ്ഥി​തി സം​ഘ​ട​നാ​യ ഗ്രീ​ൻ​പീ​സി​ന്‍റെ റി​വ​ർ കീ​പ്പ​റാ​യി​രു​ന്നു ജോസ്

ക​ള​മ​ശേ​രി: മ​ക​ന്‍റെ ഇ​രുച​ക്ര വാ​ഹ​ന​ത്തി​ന്‍റെ വാ​യ്പ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തിയതിനെ തുടർന്നു ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഏ​ലൂ​ർ ഫെ​റി റോ​ഡി​ൽ വ​ട​ശേ​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ ജേ​ക്ക​ബി​ന്‍റെ മ​ക​ൻ ജോ​സ് (61) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 7.30 ഒ​ടെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ർ ജോ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ക​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ വാ​യ്പ​യു​ടെ ര​ണ്ട് മാ​സ ത​വ​ണ​ക​ൾ മു​ട​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി.

ഇ​തി​നി​ട​യി​ൽ ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട ജോ​സ് ത​ള​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മ​ഞ്ഞു​മ്മ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ആ​ഗോ​ള പ​രി​സ്ഥി​തി സം​ഘ​ട​നാ​യ ഗ്രീ​ൻ​പീ​സി​ന്‍റെ റി​വ​ർ കീ​പ്പ​റാ​യി​രു​ന്നു ജോ​സ്. പ​രി​സ്ഥി​തി​യു​മാ​യ് ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ ക്ലാ​സ് എ​ടു​ക്കു​ന്ന​യാ​ളാ​ണ് ജോ​സ്. ഭാ​ര്യ: ആ​ലീ​സ്, മ​ക്ക​ൾ: ജോ​യ​ൽ, ര​മ്യ. മ​രു​മ​ക​ൻ: കെ​ടി​സ​ൺ.

Related posts