ത​പാ​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള വ്യ​വ​സ്ഥ​യി​ല്‍ മാ​റ്റം; മാ​ക്ട ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ്  കോ​ട​തി ത​ട​ഞ്ഞു

കൊ​ച്ചി: മ​ല​യാ​ള സി​നി ടെ​ക്‌​നി​ഷ്യ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ (മാ​ക്ട) ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് 29ന് ​ന​ട​ത്താ​നി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് എ​റ​ണാ​കു​ളം ഒ​ന്നാം​ക്ലാ​സ് മു​ന്‍​സി​ഫ് കോ​ട​തി ത​ട​ഞ്ഞു. ത​പാ​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള വ്യ​വ​സ്ഥ​യി​ല്‍ മാ​റ്റം വ​രു​ത്തി​യ​തി​നെ​തി​രേ സെ​ക്ര​ട്ട​റി ഷാ​ജി പാ​ണ്ഡ​വ​ത്ത് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

മാ​ക്ട​യി​ല്‍ വോ​ട്ട​വ​കാ​ശ​മു​ള്ള അം​ഗ​ങ്ങ​ള്‍ ത​പാ​ല്‍ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ന് 20 ദി​വ​സം മു​മ്പ് ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ഈ ​സ​മ​യ​പ​രി​ധി 30 ദി​വ​സ​മാ​ക്കി നീ​ട്ടി. ജ​ന​റ​ല്‍ ബോ​ഡി​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ​യാ​ണ് വ്യ​വ​സ്ഥ മാ​റ്റി​യ​തെ​ന്നു കാ​ണി​ച്ചാ​ണ് ഷാ​ജി പാ​ണ്ഡ​വ​ത്ത് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഹ​ര്‍​ജി​യി​ലെ അ​ന്തി​മ വി​ധി​യ​നു​സ​രി​ച്ച് മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​വൂ എ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Related posts