സം​സ്ഥാ​ന​ത്ത് ഇ​നി ബാ​ങ്കു​ക​ള്‍ തുറക്കുക അ​ടു​ത്ത ബു​ധ​നാ​ഴ്ച മാ​ത്രം! എ​ടി​എ​മ്മു​ക​ളി​ല്‍ പണം ഉണ്ടാകുമോ? ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​നി ബാ​ങ്കു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ക അ​ടു​ത്ത ബു​ധ​നാ​ഴ്ച മാ​ത്രം.

ര​ണ്ടു ദി​വ​സ​ത്തെ അ​വ​ധി​യും ര​ണ്ടു ദി​വ​സ​ത്തെ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​നെ​യും തു​ട​ര്‍​ന്നാ​ണു ഇ​ത്ര​യ​ധി​കം ദി​വ​സ​ങ്ങ​ളി​ല്‍ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മു​ട​ങ്ങു​ക.

ര​ണ്ടാം ശ​നി​യാ​ഴ്ച​യാ​യ ഇ​ന്നും ഞാ​യ​റാ​ഴ്ച​യാ​യ നാ​ളെ​യും ബാ​ങ്ക് അ​വ​ധി​യാ​ണ്.

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളെ സ്വ​കാ​ര്യ​വ​ത്ക്ക​രി​ക്കാ​നു​ള്ള നീ​ക്കം ഉ​പ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സി​ന്‍റെ(​യു​എ​ഫ്ബി​യു) നേ​തൃ​ത്വ​ത്തി​ലാ​ണു തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ പ​ണി​മു​ട​ക്കു​ന്ന​ത്.

അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ണി​മു​ട​ക്കി​ല്‍ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കു​മെ​ന്നാ​ണു ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ധ​ര്‍​ണ​ക​ളും റാ​ലി​ക​ളും ന​ട​ന്നു.

ജ​ന​വി​രു​ദ്ധ​മാ​യ ബാ​ങ്കിം​ഗ് പ​രി​ഷി​കാ​ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു​എ​ഫ്ബി​യു സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ സി.​ഡി. ജോ​സ​ണ്‍ പ​റ​ഞ്ഞു. ശി​വ​രാ​ത്രി​യാ​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ബാ​ങ്ക് അ​വ​ധി​യാ​യി​രു​ന്നു.

പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​ഷേ​ധ മാ​സ്‌​ക് ധ​രി​ച്ചാ​ണ് ഇ​ന്ന​ലെ ജീ​വ​ന​ക്കാ​ര്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. നാ​ലു ദി​വ​സ​ത്തെ അ​വ​ധി​മൂ​ലം എ​ടി​എം സേ​വ​ന​ങ്ങ​ളെ ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

എ​ന്നാ​ല്‍, മി​ക്ക എ​ടി​എ​മ്മു​ക​ളി​ലും പ​ണം നി​റ​യ്ക്കു​ന്ന​ത് ഏ​ജ​ന്‍​സി​ക​ളാ​ണെ​ന്നും ഇ​വ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment