കൊല്ലത്ത്‌ വീ​ട്ടു​കാ​രാ​യ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും അ​ക​ത്തി​ട്ട് പൂ​ട്ടി ബാ​ങ്കി​ന്‍റെ ജ​പ്തി; ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം ഇങ്ങനെ…

കൊ​ല്ലം: വീ​ട്ടു​കാ​രാ​യ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും അ​ക​ത്തി​ട്ട് പൂ​ട്ടി​യി​ട്ട് ബാ​ങ്ക് അ​ധി​കൃ​ത​ർ വീ​ടും പ​റ​മ്പും ജ​പ്തി ചെ​യ്തു. കൊ​ല്ലം മീ​യ​ണ്ണൂ​രി​ൽ യൂ​ക്കോ ബാ​ങ്കാ​ണ് വി​ചി​ത്ര ജ​പ്തി ന​ട​പ്പാ​ക്കി​യ​ത്. ‌നാ​ട്ടു​കാ​ർ പൂ​ട്ട് ത​ല്ലി​പൊ​ളി​ച്ച് വീ​ട്ടു​കാ​രെ ര​ക്ഷ​പെ​ടു​ത്തി.

ചെ​റു​കി​ട ക​ശു​വ​ണ്ടി വ്യ​വ​സാ​യി​ക​ളാ​യ ഷൈ​ന്‍ തോ​മ​സ്, ശ്രീ​നി​ലാ​ല്‍ എ​ന്നി​വ​ര്‍ ബാ​ങ്കി​ൽ നി​ന്ന് ഒ​ന്ന​ര​ക്കോ​ടി രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് യൂ​ക്കോ ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​ത്. ഷൈ​ന്‍ തോ​മ​സി​ന്‍റെ വീ​ടി​ന്‍റെ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്നെ​ത്തി​യാ​ണ് അ​ധി​കൃ​ത​ര്‍ ജ​പ്തി ന​ട​പ്പാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ൽ പൂ​യ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു. വീ​ട്ടി​ൽ ആ​ളു​ണ്ടെ​ന്ന് അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Related posts