തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു തീ​പി​ടി​ച്ചു; ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം; സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ


തി​രു​വ​ന​ന്ത​പു​രം: പി​എം​ജി​യി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം. ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ തീ​പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

Related posts