സ്റ്റാറുകളെല്ലാം ബാറുകളാക്കാം! പൂട്ടിയ ബിയര്‍ വൈന്‍ പാര്‍ലറുകളും ഉടന്‍ തുറക്കും; ബാറുകളില്‍ കള്ള് വില്‍പ്പനയും നടത്താം; കേരളത്തില്‍ മദ്യം ഒഴുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍

bar

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യം ഒ​ഴു​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം. പു​തി​യ മ​ദ്യ​ന​യം അ​നു​സ​രി​ച്ച് ത്രീ​സ്റ്റാ​റി​നു മു​ക​ളി​ലു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്കും ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് ശേ​ഷം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ മ​ദ്യ​ന​യം വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

നി​ല​വി​ൽ ഫൈ​വ്സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ബാ​ർ ലൈ​സ​ൻ​സ് ഉ​ള്ള​ത്. എ​ന്നാ​ൽ‌ ത്രീ​സ്റ്റാ​റി​നു മു​ക​ളി​ലു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്കു​കൂ​ടി ബാ​ർ ലൈ​സ​ൻ​സ് ന​ൽ​കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പൂ​ട്ടി​യ ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളും ഉ​ട​ൻ തു​റ​ക്കാ​ൻ പു​തി​യ മ​ദ്യ​ന​യം വ​ഴി​യൊ​രു​ക്കും. സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം പൂ​ട്ടി​യ ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ൾ​ക്കും ബാ​റു​ക​ൾ​ക്കും അ​താ​ത് താ​ലൂ​ക്കു​ക​ളി​ൽ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പൂ​ട്ടി​യ ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ കൊ​ടു​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ വൃ​ത്തി​യു​ള്ള കെ​ട്ടി​ട​ത്തി​ൽ മാ​റ്റി സ്ഥാ​പി​ക്കാ​നാ​യി​രി​ക്കും അ​നു​മ​തി ന​ൽ​കു​ക. ത്രീ​സ്റ്റാ​റി​നും അ​തി​നു​മു​ക​ളി​ലു​മു​ള്ള എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും ക​ള്ള് വി​ൽ​പ്പ​ന ന​ട​ത്താ​നും അ​നു​മ​തി ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​മ​യം 12 മ​ണി​ക്കൂ​റാ​യി പു​ന​ക്ര​മീ​ക​രി​ച്ചു. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ് ഇ​നി ബാ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. എ​ന്നാ​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ 13 മ​ണി​ക്കൂ​റാ​യി ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ദീ​ർ​ഘി​ച്ചു. ഈ ​മേ​ഖ​ല​ക​ളി​ൽ രാ​വി​ലെ 10 മ​ണി​മു​ത​ൽ 11വ​രെ ബാ​റു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാം.

Related posts