മോഷ്ടാക്കളുടെ വെയിയേറ്റ് പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മരിച്ചു

പ്ര​ശ​സ്ത ഹോ​ളി​വു​ഡ് താ​രം ജോ​ണി വാ​ക്ട​ര്‍ മ​രി​ച്ചു. മോ​ഷ്ടാ​ക്ക​ളു​ടെ വെ​ടി​യേ​റ്റാ​ണ​അ മ​ര​ണം. 37 വ​യ​സാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ലോ​സ് ആഞ്ച​ല​സി​ലാ​ണ് സം​ഭ​വം. മൂ​ന്നു പേ​രാ​യി​രു​ന്നു അ​ക്ര​മി സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

‘മോ​ഷ്ടാ​ക്ക​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കാ​റി​ലെ കാ​റ്റ​ലി​റ്റി​ക്ക് ക​ണ്‍​വേ​ര്‍​ട്ട​ര്‍ മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ എ​ത്തി​യ ന​ട​നെ മോ​ഷ്ടാ​ക്ക​ള്‍ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വാ​ക്ട​റെ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല’.- വാ​ക്ട​റു​ടെ അ​മ്മ സ്‌​കാ​ര്‍​ലെ​റ്റ് പ്ര​തി​ക​രി​ച്ചു.

‘ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍’ എ​ന്ന പ​ര​മ്പ​ര​യി​ലെ ബ്രാ​ന്‍​ഡോ കോ​ര്‍​ബി​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധേ​യ​നാ​യ ന​ട​നാ​ണ് വാ​ക്ട​ര്‍. 

Related posts

Leave a Comment