ബ​ർ​ത്ത് ഡേ ​എ​യ്ഞ്ച​ൽ; ബാ​ഴ്സ​യ്ക്കു തോ​ൽ​വി

BARZAപാ​രീ​സ്: ഏ​യ്ഞ്ച​ല്‍ ഡി ​മ​രി​യ​യു​ടെ​യും എ​ഡി​ന്‍​സ​ണ്‍ ക​വാ​നി​യു​ടെ​യും ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ ആ​ഘോ​ഷം, അ​താ​യി​രു​ന്നു ചാ​ന്പ്യ​ൻ​സ് ലീ​ഗ് നോ​ക്കൗ​ട്ടി​ൽ ബാ​ഴ്സ​യ്ക്കെ​തി​രേ പാ​രീ​സി​ൽ ക​ണ്ട​ത്.​ഒ​പ്പം ജൂ​ലി​യ​ന്‍ ഡ്രാ​ക്‌​സ്‌​ല​ര്‍ നേ​ടി​യ ഗോ​ളും കൂ​ടി​യാ​യ​പ്പോ​ൾ സ്പാ​നി​ഷ് വ​മ്പു​മാ​യെ​ത്തി​യ ബാ​ഴ്‌​സ​ലോ​ണ​യെ പാ​രി സാ​ന്‍ ഷെ​ര്‍​മ​യി​ൻ ത​ക​ര്‍​ത്തു ത​രി​പ്പ​ണ​മാ​ക്കി.

ചാ​മ്പ്യ​ന്‍​സ് ലീ​ഗ് പ്രീ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ങ്ങ​ളി​ലെ ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ല്‍ പാ​രീ​സി​ലെ പാ​ര്‍​ക് ഡേ ​പ്രി​ന്‍​സ​സി​ല്‍ പാ​രി സാ​ന്‍ ഷെ​ര്‍​മ​യി​ന്‍ (പി​എ​സ്ജി) ന​ട​ത്തി​യ തേ​രോ​ട്ട​ത്തി​ല്‍ താ​ര​സ​മ്പ​ന്ന​മാ​യ ബാ​ഴ്‌​സ​ലോ​ണ​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​നു നി​ലം പ​രി​ശാ​ക്കി. ഇ​നി ബാ​ഴ്‌​സ​ലോ​ണ​യി​ലെ ന്യൂ​കാ​മ്പി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാം പാ​ദ​ത്തി​ല്‍ അ​ദ്ഭു​ത പ്ര​ക​ട​നം ന​ട​ത്തി വ​ലി​യ ജ​യം നേ​ടി​യാ​ല്‍ മാ​ത്ര​മേ ല​യ​ണ​ല്‍ മെ​സി​ക്കും കൂ​ട്ട​ര്‍​ക്കും ക്വാ​ര്‍​ട്ട​റി​ലെ​ത്താ​നാ​കൂ.

18, 55 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഡി ​മ​രി​യ​യു​ടെ ഗോ​ളു​ക​ള്‍. ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഡ്രാ​ക്‌​സ​ല​ര്‍ 40-ാം മി​നി​റ്റി​ല്‍ വ​ല​കു​ലു​ക്കി. 71-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി​ക്കൊ​ണ്ട് ക​വാ​നി പി​എ​സ്ജി​യു​ടെ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​ക്കി.

ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ച​രി​ത്ര​ത്തി​ലെ നാ​ലാം ത​വ​ണ​യാ​ണ് ബാ​ഴ്‌​സ​ലോ​ണ ഗോ​ളൊ​ന്നും നേ​ടാ​തെ നാ​ലു ഗോ​ള്‍ തോ​ല്‍​വി വ​ഴ​ങ്ങു​ന്ന​ത്. 2012-13, 2014-15 ചാ​മ്പ്യ​ന്‍​സ് ലീ​ഗ് സീ​സ​ണു​ക​ളി​ല്‍ പി​എ​സ്ജി​യെ ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്താ​ക്കി​യ ടീ​മാ​ണ് ബാ​ഴ്‌​സ​ലോ​ണ. ആ ​തോ​ല്‍​വി​ക​ള്‍​ക്കൊ​പ്പം 2015ല്‍ ​സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ലേ​റ്റ 3-1ന്‍​റെ തോ​ല്‍​വി​ക്ക് ആ ​ഗ്രൗ​ണ്ടി​ല്‍ ത​ന്നെ ബാ​ഴ്‌​സ​ലോ​ണ​യെ തോ​ല്‍​പ്പി​ച്ചു​കൊ​ണ്ട് പി​എ​സ്ജി പ​ക​രം വീ​ട്ടി.

മ​ത്സ​ര​ത്തി​ന്‍​റെ സ​ര്‍​വ​മേ​ഖ​ല​ക​ളി​ലും ഒ​ന്നു പൊ​രു​താ​ന്‍ പോ​ലും അ​വ​സ​രം കൊ​ടു​ക്കാ​തെ​യാ​ണ് ബാ​ഴ്‌​സ​ലോ​ണ​യെ പി​എ​സ്ജി ത​ക​ര്‍​ത്ത​ത്. ഫെ​ബ്രു​വ​രി 14ന് ​ജ​ന്മ​ദി​ന​മാ​ഘോ​ഷി​ക്കു​ന്ന ഡി ​മ​രി​യ​യും ക​വാ​നി​യും ഗോ​ളു​ക​ള്‍​കൊ​ണ്ടും വി​ജ​യം​കൊ​ണ്ടും ജ​ന്മ​ദി​നം മ​നോ​ഹ​മാ​ക്കി.

29-ാം ജ​ന്മ​ദി​ന​ത്തി​ല്‍ ഡി ​മ​രി​യ എ​ടു​ത്ത മി​ക​ച്ച ഫ്രീ​കി​ക്കി​ലൂ​ടെ പാ​രി സാ​ന്‍ ഷെ​ര്‍​മ​യി​ന്‍ ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ടു. ര​ണ്ടാം പ​കു​തി​യി​ല്‍ ഒ​രു ഗോ​ളു കൂ​ടി അ​ർ‍​ജ​ന്‍​റൈ​ന്‍ പ്ലേ​മേ​ക്ക​ര്‍ വ​ല​യി​ലാ​ക്കി. അ​തി​നു മു​മ്പ് ഡ്രാ​ക്‌​സ്ല​ര്‍, അ​വ​സാ​ന ഗോ​ള്‍ 30-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന ക​വാ​നി​യി​ലൂ​ടെ​യാ​യി​രു​ന്നു.

Related posts