രണ്ട് വിവാഹവും പക്കാ ഹലാലായ രീതിയിലായിരുന്നു ! കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്;ബഷീര്‍ ബഷി പറയുന്നതിങ്ങനെ…

പ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് പരിചിതനായ താരമാണ് ബഷീര്‍ ബഷി. മോഡല്‍ രംഗത്തും സീരിയല്‍ രംഗത്തും സജീവമായ ബഷീര്‍ ബഷി പക്ഷെ കൂടുതല്‍ പ്രശസ്തനായത് തന്റെ കുടുംബജീവിതത്തിലൂടെയാണ്.

സാധാരണ സെലിബ്രിറ്റികളില്‍ നിന്നു വ്യത്യസ്തമായി രണ്ടു കല്യാണം കഴിച്ച ആളാണ് ബഷീര്‍. തന്റെ വൈവാഹിക ജീവിതത്തെ ബന്ധപ്പെട്ട് താരം ഒരുപാട് വിമര്‍ശനങ്ങള്‍ ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും താരം കേട്ടിട്ടുണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്.

രണ്ട് വിവാഹം കഴിച്ച് രണ്ട് ഭാര്യമാരോടൊപ്പം ഒന്നിച്ചു ജീവിക്കുന്ന ബഷീര്‍ ബഷിയെ പലരും പല രീതിയില്‍ വിമര്‍ശിക്കാറുണ്ട്.

ബഷീര്‍ ബഷിയുടെ കമന്റ് ബോക്‌സില്‍ എപ്പോഴും തെറി വിളികളുമായി എത്തുന്ന ഒരുപാട് പേരെ കാണാറുണ്ട്.

എന്നാല്‍ തന്റെ കല്യാണ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബഷീര്‍ ബഷി. ബഷീര്‍ ബഷീ പറയുന്നത് ഇങ്ങനെയാണ്..

ഞാന്‍ രണ്ടു കല്യാണം കഴിച്ചതും ഹലാലായ രീതിയില്‍ തന്നെയാണ്. മതത്തിന് വിപരീതമായി ഞാനൊന്നും ചെയ്തിട്ടില്ല. രണ്ടു ഭാര്യയെ നന്നായി നോക്കുന്നുണ്ട്.

പക്ഷേ ഇതിനെ വിമര്‍ശിച്ചുകൊണ്ട് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. ആദ്യമൊക്കെ മറുപടി കൊടുത്തിരുന്നു, പക്ഷേ ഇപ്പോള്‍ ഞാന്‍ അത് ചെയ്യാറില്ല.

ആദ്യഭാര്യയുടെ പൂര്‍ണ സമ്മതത്തോടെ കൂടിയാണ് രണ്ടാമത്തെ കല്യാണം ഞാന്‍ കഴിക്കുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

ബഷീര്‍ ബഷിയും രണ്ട് ഭാര്യമാരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഭാര്യമാരായ സുഹാനക്കും, മഷൂറക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്. ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സാണ് ഇവരുടെ ചാനലിന്.

Related posts

Leave a Comment