ചാ​ർ​ളി​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ൽ സാ​യ് പ​ല്ല​വി ഇ​ല്ല; പ​ക​രം…

സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ ചാ​ർ​ളി​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ൽ നി​ന്നും സാ​യ് പ​ല്ല​വി പിന്മാറി. ഡേ​റ്റ് പ്ര​ശ്ന​ങ്ങ​ളാ​ണ് താ​രം സി​നി​മ​യി​ൽ നി​ന്നും പിന്മാ​റാ​നു​ള്ള കാ​ര​ണം. പ​ക​രം ശ്ര​ദ്ധ ശ്രീ​നാ​ഥാ​ണ് നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദി​ലീ​പ് കു​മാ​റാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

എ.​എ​ൽ. വി​ജ​യ് ആ​ണ് സി​നി​മ ത​മി​ഴി​ൽ ഒ​രു​ക്കു​മെ​ന്ന് ആ​ദ്യം അ​റി​യി​ച്ച​ത്. പി​ന്നീ​ട് ദി​ലീ​പ് കു​മാ​ർ ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​രാ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ മാ​ധ​വ​നാ​ണ് നാ​യ​ക​ൻ. ശി​വ​ദ​യും സി​നി​മ​യി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

Related posts