രണ്ട് വിവാഹവും പക്കാ ഹലാലായ രീതിയിലായിരുന്നു ! കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്;ബഷീര്‍ ബഷി പറയുന്നതിങ്ങനെ…

പ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് പരിചിതനായ താരമാണ് ബഷീര്‍ ബഷി. മോഡല്‍ രംഗത്തും സീരിയല്‍ രംഗത്തും സജീവമായ ബഷീര്‍ ബഷി പക്ഷെ കൂടുതല്‍ പ്രശസ്തനായത് തന്റെ കുടുംബജീവിതത്തിലൂടെയാണ്. സാധാരണ സെലിബ്രിറ്റികളില്‍ നിന്നു വ്യത്യസ്തമായി രണ്ടു കല്യാണം കഴിച്ച ആളാണ് ബഷീര്‍. തന്റെ വൈവാഹിക ജീവിതത്തെ ബന്ധപ്പെട്ട് താരം ഒരുപാട് വിമര്‍ശനങ്ങള്‍ ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും താരം കേട്ടിട്ടുണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്. രണ്ട് വിവാഹം കഴിച്ച് രണ്ട് ഭാര്യമാരോടൊപ്പം ഒന്നിച്ചു ജീവിക്കുന്ന ബഷീര്‍ ബഷിയെ പലരും പല രീതിയില്‍ വിമര്‍ശിക്കാറുണ്ട്. ബഷീര്‍ ബഷിയുടെ കമന്റ് ബോക്‌സില്‍ എപ്പോഴും തെറി വിളികളുമായി എത്തുന്ന ഒരുപാട് പേരെ കാണാറുണ്ട്. എന്നാല്‍ തന്റെ കല്യാണ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബഷീര്‍ ബഷി. ബഷീര്‍ ബഷീ പറയുന്നത് ഇങ്ങനെയാണ്.. ഞാന്‍ രണ്ടു കല്യാണം കഴിച്ചതും ഹലാലായ രീതിയില്‍ തന്നെയാണ്. മതത്തിന് വിപരീതമായി ഞാനൊന്നും ചെയ്തിട്ടില്ല. രണ്ടു…

Read More

ബഷീര്‍ ബഷിയുടെയും ഭാര്യമാരുടെയും കളികളെല്ലാം ഇപ്പോള്‍ ടിക്‌ടോക്കിലാണ് ! ഇരുഭാര്യമാരും ഒന്നിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു…

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ കൊച്ചിയിലെ ഫ്രീക്കന്‍ ബഷീര്‍ ബഷിയുടെയും ഭാര്യമാരുടെയും ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബഷീര്‍ ബഷിയ്ക്കു രണ്ടു ഭാര്യമാരാണുള്ളത്. സുഹാനയും മഷൂരയും. ഇവരോടൊപ്പമുള്ള ബഷീര്‍ ബഷിയുടെ ടിക് ടോക് വിഡിയോയാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത ഹാസ്യപരിപാടികളിലെയും സിനിമകളിലെയും സംഭാഷണങ്ങളാണു ബഷീറും കുടുംബവും ടിക് ടോകില്‍ അവതിപ്പിച്ചിരിക്കുന്നത്. ഇരുഭാര്യമാരും ഒന്നിച്ചുള്ള ടിക്ടോകും വിഡിയോയിലുണ്ട്. സമൂഹമാധ്യമങ്ങളില്‍ തരംഗമായ വിഡിയോയ്ക്കു നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്. ആദ്യ ഭാര്യ സുഹാനയില്‍ ബഷീറിനു രണ്ടു മക്കളുണ്ട്. രണ്ടാം ഭാര്യ മഷൂര ബിഫാം വിദ്യാര്‍ഥിനിയാണ്. ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു ബഷീറിന്റെ രണ്ടാം വിവാഹം. ബിസിനസ്സുകാരനായി തുടങ്ങിയ ബഷീര്‍ അവതാരകനും ഡിജെയും അഭിനേതാവും കൂടിയാണ്. മോഡലിംഗിലൂടെയും മലയാളികള്‍ക്കു സുപരിചിതനാണ് ബഷീര്‍. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

Read More

ബിഗ്‌ബോസില്‍ നിന്നു പുറത്തായ ബഷീര്‍ ബഷി 85 ദിവസങ്ങള്‍ക്കു ശേഷം നാട്ടിലെത്തി ! എയര്‍പോര്‍ട്ടില്‍ ബഷീറിനെ സ്വീകരിച്ചത് രണ്ടു ഭാര്യമാരും ചേര്‍ന്ന്; വീഡിയോ കാണാം…

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായിട്ടും ബഷീര്‍ ബാഷി ഹാപ്പിയാണ്. റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ ഉടന്‍ കേരളത്തിലേക്ക് വിമാനം കയറിയ ബഷീറിന് വിമാനത്താവളത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണം. രണ്ടു ഭാര്യമാരും കുഞ്ഞും ബന്ധുക്കളും ബഷീറിനെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബഷീര്‍ പോകുന്നതില്‍ ദുഖത്തിലായിരുന്നു ഹൗസ്. ശ്രീനിയാണ് തന്റെ ഏറ്റവും വലിയ സുഹൃത്തെന്നു പറഞ്ഞു കൊണ്ടാണ് ബഷീര്‍ യാത്ര പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയുമെന്ന സന്തോഷമാണ് ഇന്നലെ മോഹന്‍ലാലിനോട് ബഷീര്‍ പങ്കുവെച്ചത്. ബിസിനസും കുടുംബവുമൊക്കെയായി കഴിയുന്നതിനിടയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമായിരുന്നു ബിഗ് ബോസെന്നും ജീവിതത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിലൊന്നായി കാണുകയാണ് ഈ അവസരത്തെയെന്നും ബഷീര്‍ വ്യക്തമാക്കി. പങ്കെടുത്തത് കൊണ്ട് മാത്രം ജീവിതത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പാത്രം കഴുകല്‍, സ്വന്തമായി…

Read More

കല്യാണത്തിനൊരുങ്ങിയ നടി മറ്റൊരാളുടെ കൂടെ ഒളിച്ചോടി ! ബിഗ് ബോസ് ഹൗസില്‍ ഫ്രീക്കന്‍ ബഷീര്‍ ബഷിയ്ക്ക് കിട്ടിയത് കിടിലന്‍ പണി…

റേറ്റിംഗ് കുറവാണെങ്കിലും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ മത്സരം മുറുകുകയാണ്. പ്രേക്ഷകരെ സ്വാധീനിക്കുന്ന തരത്തിലുള്ള ടാസ്‌ക്കുകളാണ് ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത്. സംഭവം രസകരമായി വരുന്നതോടെ വിമര്‍ശനം ഉന്നയിച്ചിരുന്ന ജനങ്ങളുടെ കാഴ്ചപ്പാടിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. പ്രേക്ഷകരെ എന്റര്‍ടെയ്ന്‍്മെന്റ് ചെയ്യിപ്പിക്കുന്ന തരത്തിലേയ്ക്ക് മലയാളം ബിഗ് ബോസ് മാറി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയിലെ ചര്‍ച്ച വിഷയം ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയ പെണ്ണു കാണലിനെ കുറിച്ചാണ്. സുന്ദരി നീയും സുന്ദരന്‍ ഞാനും എന്നായിരുന്നു ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക്. അംഗങ്ങള്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരിക്കേണ്ടത്. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലുളള കോമഡി ടാസ്‌ക്കായിരുന്നു ബിഗ് ബോസ് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. അംഗങ്ങള്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് സികിറ്റ് കളിക്കുകയായിരുന്നു. വേദിയില്‍ ചരി പടര്‍ത്തുന്ന തരത്തിലുളള സ്‌കിറ്റായിരുന്നു ഇവര്‍ അഭിനയിച്ചത്. ഏറ്റവും എടുത്തു പറയേണ്ട്ത് സ്‌കിറ്റിന്റെ ക്ലൈമാക്സായിരുന്നു. ബിഗ് ബോസിലെ ഇമോഷണല്‍ മത്സരാര്‍ഥിയായ അതിഥിക്കാണ്…

Read More

രണ്ടു കുട്ടികളുടെ പിതാവ്;ആദ്യഭാര്യയുടെ സമ്മതത്തോടെ രണ്ടാമതും വിവാഹം കഴിച്ചു; ഇതിനൊപ്പം അവതാരകയുമായി ലിവിംഗ് ടുഗദറും; ബിഗ് ബോസിലെ മത്സരാര്‍ഥി ബഷീര്‍ ബഷി കൊച്ചിയിലെ ഫ്രീക്കന്‍…

ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ബിഗ്‌ബോസിന്റെ ശനിദശ തീരുന്നില്ല. റിയാലിറ്റിഷോയ്‌ക്കെതിരേയുള്ള തെറിവിളി നിര്‍ബാധം തുടരുകയാണ്. പലവിധ വിവാദങ്ങളില്‍ പെട്ടവരാണ് മത്സരാര്‍ഥികളില്‍ പലരും എന്നത് തെറിവിളിയുടെ ആക്കം കൂട്ടുന്നു. ഇക്കൂട്ടത്തില്‍ ആളുകളുടെ തെറിവിളി ഏറ്റവുമധികം ഏറ്റുവാങ്ങിയത് രണ്ട് വിവാഹം ചെയ്ത ബഷീര്‍ ബഷിയാണ്. മത്സരത്തിന്റെ ഭാഗമായി എല്ലാം തുറന്നു പറയുന്നതിനിടയിലാണ് ബഷീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. മൂന്നു മാസം മുന്‍പാണ് രണ്ടാമത്തെ വിവാഹം ചെയ്തത്. അതും ആദ്യഭാര്യയുടെ സമ്മതത്തോടെ തന്നെയാണ് ബഷീര്‍ പറയുന്നുണ്ട്. ഇതിനിടയ്ക്ക് അവതാരകയെ മതംമാറ്റി ലിവിംഗ് ടുഗതറും നടന്നു. ഇമ്മാതിരി തലതെറിച്ചവനെ പുറത്താക്കിയില്ലെങ്കില്‍ ലാലേട്ടനോടുള്ള ബഹുമാനം ഇല്ലാതാകുമെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരാര്‍ഥികള്‍ക്കിടയില്‍ ആദ്യദിവസം ചര്‍ച്ചയായതും കൊച്ചിയിലെ ഫ്രീക്കനായ ബഷീറിന്റെ കുടുംബകാര്യമായിരുന്നു.താന്‍ രണ്ട് കല്യാണം കഴിച്ചിട്ടുണ്ടെന്നും രണ്ടാം കല്യാണം മൂന്ന് മാസം മുമ്പായിരുന്നു എന്നുമാണ് ബഷീര്‍ പറയുന്നത്. രണ്ടാമത്തെ ഭാര്യ മാംഗ്ലൂരില്‍ പഠിക്കുകയാണെന്നും…

Read More