നി​പ്പ വൈ​റ​സ് ; പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​യി​രു​ന്ന വാഴക്കുളത്തെ വവ്വാൽ കേന്ദ്രം ആശങ്ക ഉണർത്തുന്നു

വാ​ഴ​ക്കു​ളം: നി​പ്പ വൈ​റ​സ് പ​ര​ത്തു​ന്ന​ത് വ​വ്വ​ലു​ക​ളാ​ണെ​ന്ന സ്ഥി​രീ​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് വാ​ഴ​ക്കു​ളം പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. ക​ല്ലൂ​ർ​ക്കാ​ട് ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ടം വ​ർ​ഷ​ങ്ങ​ളാ​യി ആ​യി​ര​ക്ക​ണ​ക്കി​നു വ​വ്വ​ലു​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണ്. പു​ര​യി​ട​ത്തി​ലെ തേ​ക്ക്, ആ​ഞ്ഞി​ലി, പ്ലാ​വ് തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് ഇ​വ​യു​ടെ താ​വ​ളം.

രാ​ത്രി​യി​ലും പ​ക​ലും ഇ​വ​യു​ടെ ശ​ബ്ദ​ത്താ​ൽ നി​റ​യു​ക​യാ​ണി​വി​ടം. മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​നോ ഇ​വ​യെ പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കാ​നോ സാ​ധി​ക്കു​ന്നി​ല്ല. 10 വ​ർ​ഷ​ത്തി​നു മു​ക​ളി​ലാ​യി ഇ​വി​ടെ വ​വ്വ​ലു​ക​ളെ ക​ണ്ടു വ​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. തു​ട​ക്ക​ത്തി​ൽ നാ​മ​മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ വ​വ്വ​ലു​ക​ൾ ത​ല​കീ​ഴാ​യി തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​യി​രു​ന്നു. ടൗ​ണി​നോ​ടു ചേ​ർ​ന്നു​ള്ള ഇ​വ​യു​ടെ താ​വ​ള​മാ​ണ് ഇ​പ്പോ​ൾ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​ത്.

Related posts