ഭാവനയുടെ പ്രണയം തകര്‍ന്നോ? സിനിമകളില്‍നിന്നു വിട്ടുനില്ക്കുന്നതിന് കാരണമെന്ത്? പപ്പരാസികള്‍ കഥകള്‍ മെനയുന്നു, മനസുതുറക്കാതെ നടി

bhavanaനടി ഭാവനയുടെ പ്രണയം തകര്‍ന്നോ? അവര്‍ നൈരാശ്യത്തിലാണോ? ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലുകളിലും ഫേസ്ബുക്ക് ചര്‍ച്ചകളിലും ഇപ്പോള്‍ വിഷയം ഭാവനയാണ്. പഴയൊരു അഭിമുഖം ഒരു മലയാളം മാധ്യമം പുനപ്രസിദ്ധീകരിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെ പായുന്നത്. രണ്ടുവര്‍ഷം മുമ്പ് ഭാവന തന്നെ വെളിപ്പെടുത്തിയിരുന്നു താന്‍ ഒരാളെ പ്രണയിക്കുന്നുണ്ടെന്ന്. മറ്റു കാര്യങ്ങള്‍ അവര്‍ പറഞ്ഞതുമില്ല. മാധ്യമങ്ങളും ആരാധകരും തലങ്ങുംവിലങ്ങും ചികഞ്ഞ് ചോദിച്ചെങ്കിലും ഭാവന മനസുതുറന്നില്ല.

പ്രണയിച്ചവരെ തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ഭാവന വെളിപ്പെടുത്തിയെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നത്. വര്‍ഷങ്ങളോളം പ്രണയിച്ചു വിവാഹം കഴിച്ചിട്ടും തകരുന്ന ബന്ധങ്ങള്‍ ഇല്ലേ? ഭാര്യയുടെയും സമൂഹത്തിന്റെയും മുന്നില്‍ ആത്മാര്‍ത്ഥയുള്ള ഭര്‍ത്താവായി ഇരുന്നിട്ട് മറ്റു പ്രണയബന്ധങ്ങള്‍ സൂക്ഷിക്കുന്നവരില്ലേ. യാതൊരു നിബന്ധനകളും ഇല്ലാത്ത പ്രണയമാണു സത്യമെന്നു ഞാന്‍ വിശ്വസിക്കുന്നതെന്നൊക്കേ ഭാവന പറഞ്ഞതായി ഈ മാധ്യമങ്ങള്‍ പറയുന്നു.

സത്യമെന്താണ്? ഭാവനയെ ഫോണില്‍ ബന്ധപ്പെടാന്‍ രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ ശ്രമിച്ചെങ്കിലും അവര്‍ പരിധിക്കു പുറത്തായിരുന്നു. മലയാളത്തില്‍ മികച്ച സിനിമകള്‍ ലഭിക്കാത്തതാണ് തന്നെ ഇവിടെ കാണാത്തതെന്ന് അടുത്തിടെ ഭാവന തന്നെ വ്യക്തമാക്കിയിരുന്നു. വാരിവലിച്ചു സിനിമ ചെയ്യാന്‍ താല്പര്യമില്ലെന്നും നല്ല കഥകള്‍ക്ക് മാത്രമേ ഡേറ്റ് നല്കൂവെന്നുമാണ് അവരുടെ പക്ഷം. എന്തായാലും ഇപ്പോള്‍ പ്രചരിക്കുന്ന കഥകളെക്കുറിച്ച് ഭാവന തന്നെ മനസുതുറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ‘കുട്ടികളുണ്ട് സൂക്ഷിക്കുക’ എന്ന ചിത്രമാണ് ഭാവനയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത മലയാള ചിത്രം.

Related posts