ഇ​ത് കൊ​ടും ഭീ​ക​ര ആ​ക്ര​മ​ണം..! ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട മു​ത്ത​ച്ഛ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ ക​ര​ഞ്ഞ് ത​ള​ർ​ന്ന് മൂ​ന്നു വ​യ​സു​കാ​ര​ൻ

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ മു​ത്ത​ച്ഛ​നെ ന​ഷ്ട​പ്പെ​ട്ട ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് മൂ​ന്ന് വ​യ​സു​കാ​ര​ൻ ര​ക്ഷ​പെ​ട്ട​ത് അ​ദ്ഭു​ത​ക​ര​മാ​യി.

ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട മു​ത്ത​ച്ഛ​ന്‍റെ ചോ​ര​യി​ൽ കു​തി​ർ​ന്ന മൃ​ത​ശ​രീ​ര​ത്തി​ന​രി​കെ നി​ന്നും പോ​ലീ​സ് കു​ട്ടി​യെ ര​ക്ഷി​ച്ചു. ബാ​രാ​മു​ള്ള​യി​ലെ സോ​പോ​ര ടൗ​ണി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ഹൃ​ദ​യ​ഭേ​ദ​ക​മാ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

സി​ആ​ർ​പി​എ​ഫ് പ​ട്രോ​ൾ പാ​ർ​ട്ടി​ക്കു നേ​രെ​യാ​ണ് ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ ​സ​മ​യം കാ​റി​ലെ​ത്തി​യ കു​ട്ടി​യും മു​ത്ത​ച്ഛ​നും ആ​ക്ര​മ​ണ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പി​ൽ മു​ത്ത​ച്ഛ​ൻ കൊ​ല്ല​പ്പെ​ട്ടു. കാ​റി​ൽ​നി​ന്നും പു​റ​ത്തു​വീ​ണ മൃ​ത​ശ​രീ​ര​ത്തി​ന​രി​കെ അ​ല​മു​റ​യി​ട്ട് ക​ര​യു​ന്ന കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഹൃ​ദ​യ​ഭേ​ദ​ക​മാ​യി. കു​ട്ടി​യും മു​ത്ത​ച്ഛ​നും മാ​രു​തി കാ​റി​ൽ ശ്രീ​ന​ഗ​റി​ൽ​നി​ന്നും ഹ​ന്ദ്‌​വാ​ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രു സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. മൂ​ന്ന് ജ​വാ​ൻ​മാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment