എ​ന്ത് അ​ട​ക്ക​വും ഒതുക്കവും! മ​ക്ക​ളെ വ​ള​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ ഇ​ങ്ങ​നെ വ​ള​ർ​ത്ത​ണം

“മ​ക്ക​ളെ വ​ള​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ ഇ​ങ്ങ​നെ വ​ള​ർ​ത്ത​ണം. എ​ന്ത് അ​ട​ക്ക​വും ഒ​തു​ക്ക​വു​മു​ള്ള മ​ക്ക​ൾ”. ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം ഒ​ന്ന​ട​ങ്കം മി​ന​സോ​ട്ട​യി​ലു​ള്ള ഒ​രു അ​മ്മ​ത്താ​റാ​വി​നെ​നോ​ക്കി പ​റ​യു​ന്ന വാ​ക്കു​ക​ക​ളാ​ണി​ത്. ഈ ​അ​മ്മ​ത്താ​റാ​വ് ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ​യും​കൂ​ട്ടി പു​ഴ ക​ട​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​ണ്.

അ​മ്മ​യ്ക്കു പിന്നിൽ വ​ള​രെ അ​ച്ച​ട​ക്ക​ത്തോ​ടെ ലൈ​നാ​യാ​ണ് കു​ഞ്ഞു​ങ്ങ​ൾ പു​ഴ​നീ​ന്തി​ക്ക​ട​ക്കു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ൾ ഒ​ന്നും​ര​ണ്ടു​മൊ​ന്നു​മ​ല്ല 76 പേ​രാ​ണ്. ബ്രെ​ന്‍റ് സി​സെ​ക് എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് ഇ​വ​രു​ടെ പു​ഴ ​യാ​ത്ര​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഒ​ര​മ്മ​യു​ടെ കൂ​ടെ എ​ങ്ങ​നെ ഇ​ത്ര​യും കു​ഞ്ഞു​ങ്ങ​ൾ വ​ന്നു എ​ന്ന ചൂ​ടേ​റി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റ് ലോകം.

Related posts