ഫാ​ഷ​ൻ ഇ​വ​ന്‍റി​ൽ ട്രാ​ൻ​സ് വു​മ​ൺ മോ​ഡ​ലി​ന് മോ​ശ​മാ​യ അ​നു​ഭ​വം: വീ​ഡി​യോ വൈ​റ​ൽ!

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഒ​രു ഫാ​ഷ​ൻ ഷോ​യ്ക്കി​ട​യി​ലു​ണ്ടാ​യ സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സൈ​ബ​റി​ട​ങ്ങ​ളി​ലെ ച​ർ​ച്ച. ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ട്രാ​ൻ​സ് വു​മ​ൺ മോ​ഡ​ലി​ന് നേ​രെ ബൗ​ൺ​സ​ർ​മാ​രു​ടെ അ​തി​ക്ര​മ​മെ​ന്ന് ആ​രോ​പ​ണം. ത​നി​ക്ക് മോ​ശ​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്നും മ​റ്റ് മോ​ഡ​ലു​ക​ൾ ആ​രും ഈ ​ച​തി​യി​ൽ വീ​ഴ​രു​തെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചു​ള്ള മോ​ഡ​ൽ ഭ​വ​ന​യു​ടെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്.

ഡ​ൽ​ഹി ഛത്ത​ർ​പൂ​ർ സെ​ൻ​ട്ര​ലി​ൽ, ഫാ​ഷ​ൻ ഡി​സൈ​ന​ർ മോ​ഹി​ത് അ​റോ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​വ​ന്‍റി​ലാ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. വീ​ഡി​യോ​യി​ൽ സം​ഘാ​ട​ക​ർ​ക്ക് നേ​രെ രോ​ഷ​ത്തോ​ടെ ആ​ക്രോ​ശി​ക്കു​ന്ന ഭ​വ​ന​യെ വ്യ​ക്ത​മാ​യി കാ​ണാം. “ഇ​വി​ടെ വ​ന്ന് പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് ഒ​ന്നു​കൂ​ടി ആ​ലോ​ചി​ക്കു​ക, ഡി​സൈ​ന​റു​ടെ ബൗ​ൺ​സ​ർ​മാ​ർ ഇ​വി​ടെ വ​ന്ന് മോ​ശ​മാ​യി പെ​രു​മാ​റു​ന്നു” എ​ന്നാ​ണ് ഭ​വ​ന​യു​ടെ പ്ര​തി​ക​ര​ണം.

ഇ​വ​ന്‍റ് വേ​ദി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ന്ന​തും ആ​ളു​ക​ൾ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. എ​ന്നാ​ൽ ഇ​തി​ലും വ​ലി​യ ട്രോ​ളു​ക​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ച​ത് സം​ഘാ​ട​ക​നാ​യ മോ​ഹി​ത് അ​റോ​റ​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ്! സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ത്ത അ​ദ്ദേ​ഹം, വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് താ​ഴെ “കു​ട്ടി​ക​ളേ, ഇ​ത്ര​യ​ധി​കം ഹൈ​പ്പ​ർ ആ​ക​രു​ത്” എ​ന്ന് ക​മ്മ​ന്‍റി​ട്ട​ത് സോ​ഷ്യ​ൽ മീ​ഡി​യ​യെ വീ​ണ്ടും ചൊ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 

Related posts

Leave a Comment