റിസര്‍വോയറില്‍ കുടുങ്ങിയ കരടിയെ രക്ഷിക്കാനെത്തിയ ഫോറസ്റ്റ് ഓഫീസറെ ആക്രമിച്ച് കരടി; രക്ഷപ്പെടാനായി വെള്ളത്തില്‍ ചാടിയപ്പോള്‍ കരടിയും ഒപ്പം ചാടി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…

റിസര്‍വോയറില്‍ കുടുങ്ങിയ കരടിയെ രക്ഷിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കരടി ആക്രമിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.ഫോറസ്റ്റ് സുരക്ഷാ ഓഫീസര്‍ കുമാറിനാണ് കരടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഞെട്ടിപ്പിക്കുന്ന ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കാട്ടില്‍ നിന്ന് വഴിമാറി റിസര്‍വോയറിലേക്ക് കടന്ന് കരടിയെ തിരികെ കാട്ടിലേക്ക് എത്തിക്കുന്നതിനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ആക്രമണം നടന്നത്. കരടിയെ കയര്‍ കൊണ്ട് ബന്ധിച്ചിരുന്നെങ്കിലും ഇത് പിടിവലിയില്‍ പൊട്ടുകയും രക്ഷിക്കാനെത്തിയ കുമാറിനെ കരടി പിന്നാലെ ചെന്ന് ആക്രമിക്കുകയുമായിരുന്നു.ഇയാള്‍ രക്ഷപ്പെടുന്നതിനായി വെള്ളത്തിലേക്ക് ചാടിയെങ്കിലും കരടിയും പിന്നാലെ ചാടി.

തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ കകല്ലേറിലാണ് കുമാറിനെ വിട്ട് കരടിയുടെ ശ്രദ്ധമാറിയത്. ഇതോട ഇവര്‍ കുമാറിനെ രക്ഷിക്കുകയായിരുന്നു. കുര്‍നൂല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് റിസര്‍വോയറില്‍ നിന്ന് രക്ഷപ്പെടുത്തിയ കരടിയെ കാട്ടിലേക്ക് കയറ്റിവിട്ടു.

Related posts