പ​ട​ക്കം പൊ​ട്ടി​ച്ചാ​ൽ ശ​ബ്ദ​മു​ണ്ടാ​കും, കു​പ്പി പൊ​ട്ടി​ച്ചാ​ൽ ദു​രി​ത​വും! ഒ​രു നാ​ട്ടു​കാ​രെ മു​ഴു​വ​ൻ സ​ങ്ക​ട​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് എ​ക്സൈ​സി​ന്‍റെ ഈ ​കു​പ്പി പൊ​ട്ടി​ക്ക​ൽ..!

​ചാ​ല​ക്കു​ടി: മ​ദ്യ​ക്കു​പ്പി പൊ​ട്ടി​ക്കു​ന്നി​ട​ത്തു ആ​ളു​കൂ​ടു​ക സ്വാ​ഭാ​വി​കം. വെ​റു​തെ​യി​രി​ക്ക​ട്ടെ എ​ന്നുപ​റ​ഞ്ഞ് വേ​സ്റ്റ് ഗ്ലാ​സ് മേ​ശ​പ്പു​റ​ത്തു വ​യ്ക്കു​ന്ന​തും സ്വാ​ഭാ​വി​കം.

പക്ഷേ, എ​ക്സൈ​സു​കാ​ർ കു​പ്പി പൊ​ട്ടി​ച്ചാ​ലോ.. അ​തും ഒ​ന്ന​ല്ല, ഒ​രു ചാ​ക്കു​കെ​ട്ടു നി​റ​യെ ഫു​ള്ളും ഹാ​ഫു​മൊ​ക്കെ പൊ​ട്ടി​ച്ചുക​ള​ഞ്ഞാ​ലോ. ഒ​രു നാ​ട്ടു​കാ​രെ മു​ഴു​വ​ൻ സ​ങ്ക​ട​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് എ​ക്സൈ​സി​ന്‍റെ ഈ ​കു​പ്പി പൊ​ട്ടി​ക്ക​ൽ..!

ചാ​ല​ക്കു​ടി​യി​ൽ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ലു​ള്ള ബാ​റി​ൽ കാ​ലാ​വ​ധിതീ​ർ​ന്ന മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്തു ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ക്സൈ​സു​കാ​ർ.

ഞെ​ട്ടേ​ണ്ട… 2014ൽ ​കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​ദ്യ​മാ​ണ് എ​ക്സൈ​സു​കാ​ർ ന​ശി​പ്പി​ച്ച​ത്. ബാ​റി​നോ​ടു ചേ​ർ​ന്ന സ്ഥ​ല​ത്തു കു​ഴി​യു​ണ്ടാ​ക്കി കു​പ്പി​ക​ൾ പൊ​ട്ടി​ച്ചു മ​ദ്യം ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മ​ദ്യം ഒ​ഴു​ക്കി​യ കു​ഴി പ​രി​സ​ര​വാ​സി​ക​ളു​ടെ കി​ണ​റി​നടു​ത്താ​ണ്. ഇ​തു​മൂ​ലം കി​ണ​റി​ലെ വെ​ള്ളം മ​ലി​ന​മാ​കു​മെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക.

പ​രി​സ​ര​മാ​കെ ഒ​ഴു​ക്കി​ക്കള​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ രൂ​ക്ഷ​മാ​യ ഗ​ന്ധ​മാ​ണ്. വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്കും പോ​ലീ​സി​നും പ​രി​സ​ര​വാ​സി​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment