ബൈക്കുകാരന്റെ ‘ബ്രേക്കില്‍’ ബിയര്‍ ലോറി മറിഞ്ഞു ! തൃശ്ശൂരില്‍ നടന്ന അപകടം ഇങ്ങനെ…

തൃശ്ശൂര്‍ കൊരട്ടിയില്‍ ബിയര്‍ ലോറി മറിഞ്ഞു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനു സമീപമാണ് അപകടം.

പാലക്കാട് നിന്ന് ബിയര്‍ കയറ്റി കൊല്ലത്തേക്കു പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

മുമ്പിലുണ്ടായിരുന്ന മോട്ടോര്‍ സൈക്കിള്‍ പെട്ടെന്നും ബ്രേക്കിട്ടതിനെത്തുടര്‍ന്ന് വെട്ടിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിലെ ബിയര്‍ കെയ്‌സുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Related posts

Leave a Comment